Showing posts with label ഇന്‍റര്‍നെറ്റ് / Internet. Show all posts
Showing posts with label ഇന്‍റര്‍നെറ്റ് / Internet. Show all posts

Friday, December 2, 2011

സ്കൈപ്പ് സൈന്‍ ഇന്‍ സ്ക്രീനില്‍നിന്ന് യൂസര്‍ നെയിം നീക്കം ചെയ്യുന്നത് എങ്ങനെ?


ഇന്‍റര്‍നെറ്റിലൂടെ ശബ്ദ, ദൃശ്യ സംഭാഷണവും ചാറ്റിംഗും സൗജന്യമായി സാധ്യമാക്കുന്ന ജനപ്രിയ സോഫ്റ്റ്വേര്‍ ആപ്ലിക്കേഷനുകളിലൊന്നാണ് സ്കൈപ്. സ്കൈപ്പില്‍ ഒരു തവണ ലോഗ് ഇന്‍ ചെയ്താല്‍ യൂസര്‍ നെയിം(സ്കൈപ്പ് നെയിം) സ്ഥിരമായി സ്കൈപ്പ് സൈന്‍ ഇന്‍ സ്ക്രീനില്‍ നിലനില്‍ക്കുന്നത് പലപ്പോഴും അസൗകര്യമുണ്ടാക്കാറുണ്ട്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഇത് നീക്കം ചെയ്യുന്നതിനുള്ള മാര്‍ഗമാണ് ചുവടെ.


1. സ്കൈപ്പ് തുറന്നിട്ടുണ്ടെങ്കില്‍ ക്ലോസ് ചെയ്യുക. 
2. സ്റ്റാര്‍ട്ടില്‍ ക്ലിക്ക് ചെയത് റണ്‍് സെലക്ട് ചെയ്യുക.
3. അപ്പോള്‍ തെളിയുന്ന ബോക്സില്‍  “%appdata%\Skype”  എന്ന് ടൈപ്പ് ചെയ്യുക. 
4. അപ്പോള്‍ തുറക്കുന്ന ഫോര്‍ഡറില്‍ നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യേണ്ട യൂസര്‍ നെയിമിന്‍റെ പേരിലുള്ള ഫോള്‍ഡര്‍ ഡീലീറ്റ് ചെയ്യുക 
5. സ്കൈപ്പ് യൂസര്‍ നെയിമിന്‍റെ പേരിലുള്ള ഫോള്‍ഡര്‍ കാണുന്നില്ലെങ്കില്‍ ഒളിഞ്ഞുകിടക്കുന്ന ഫോള്‍ഡറുകള്‍ തെളിയുന്നതനായി CTRL + H അമര്‍ത്തുക. 
ഫോള്‍ഡര്‍ ഡിലീറ്റ് ചെയ്തുകഴിഞ്ഞാല്‍ സ്കൈപ്പില്‍നിന്ന് പ്രസ്തുത യൂസര്‍ നെയിം അപ്രത്യക്ഷമാകും. 


Monday, June 28, 2010

ഓര്‍ക്കൂട്ടിലെ ഒരു കമ്യൂണിറ്റി ഉടമയ്ക്ക് മായ്ക്കാന്‍ കഴിയുന്നത് എങ്ങനെ?

ഓര്‍ക്കൂട്ടിലെ കമ്യൂണിറ്റി സൃഷ്ടിച്ചയാള്‍ക്കോ സഹ ഉടമയ്ക്കോ മാത്രമേ മായ്ച്ചുകളയാന് കഴിയൂ. ഇത് വളരെ എളുപ്പമാണ്.



1. ആദ്യമായി സൈന് ഇന് ചെയ്തശേഷം മായ്ച്ചു കളയേണ്ട കമ്യൂണിറ്റി സെലക്ട് ചെയ്യുക.



2. കമ്യൂണിറ്റിയില് എഡിറ്റ് പ്രൊഫൈല് എന്ന് എഴുതിയിരിക്കുന്നിടത്ത് ക്ലിക്ക് ചെയ്യുക.


3. തുടര്‍ന്ന് ഇടതു വശത്ത് താഴെയായി കാണുന്ന ഡിലീറ്റ് കമ്യൂണിറ്റി എന്നതില് ക്ലിക്ക് ചെയ്താല് കമ്യൂണിറ്റി മായ്ക്കപ്പെടും.


Thursday, March 11, 2010

ഐഡിയ നെറ്റ് സെറ്റര്‍ ഉപയോഗിക്കുന്നത് എങ്ങനെ?

ഐഡിയ സെല്ലുലാര്‍ സര്‍വീസിന്‍റെ ഉടമസ്ഥതയിലുള്ള ഇന്‍ര്‍നെറ്റ് സേവനമാണ് നെറ്റ് സെറ്റര്‍ എന്ന് അറിയപ്പെടുന്നത്. ഇതില്‍ സാധാരണയായി ഒരു യു.എസ്.ബി മോഡമാണ് ഇന്‍ര്‍നെറ്റ് കണക്ഷനു വേണ്ടി ഉപയോഗിക്കുന്നത് അത് ഉപയോഗിക്കുന്ന വിധം ചുവടെ


1.ആദ്യമായി നെറ്റ്സെറ്റര്‍ യു.എസ്.ബി മോഡം കംപ്യൂട്ടറില്‍ അല്ലെങ്കില്‍ ലാപ് ടോപ്പില്‍ കണക്ട് ചെയ്യുക.

2. അപ്പോള്‍ സിസ്റ്റത്തിന്‍റെ മോണിട്ടറില്‍ നെറ്റ് സെറ്റര്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനുള്ള ഓപ്ഷന്‍ തെളിഞ്ഞുവരും


3. നെക്സ്റ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് കണക്ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്.


4. ഡെസ്ക് ടോപ്പില്‍ തെളിയുന്ന നെറ്റ് സെറ്റര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക.


5. നെറ്റ് സെറ്ററിന്‍റെ വിന്‍ഡോയില്‍ കണക്ട് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക


6. കണക്ടിംഗ്, ഓതന്‍റിക്കേറ്റിംഗ് എന്നീ സ്ഥിതികള്‍ കാണിച്ചശേഷം ഓതന്‍റിക്കേറ്റഡ് എന്നു കാണിച്ച് വിന്‍ഡോ അപ്രത്യക്ഷമാകുന്പോള്‍ കണക്ഷന്‍ തയാറാകും.


7. ഡിസ്കണക്ട് ചെയ്യാന്‍ ഡെസ്ക്ടോപ്പില്‍നിന്നോ താഴത്തെ ബാറില്‍നിന്നോ നെറ്റ് സെറ്റര്‍ ഐക്കണ്‍ ക്ലിക്ക് ചെയ്ത് അതില്‍ ഡിസ്കണക്ട് എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്താല്‍ മതിയാകും.


8. നെറ്റ് സെറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്പോള്‍ ഉപയോഗിക്കുന്ന യു.എസ്. ബി പോര്‍ട്ട് തന്നെ തുടര്‍ന്നും ഇന്‍ര്‍നെറ്റ് കണക്ഷനുവേണ്ടി ഉപയോഗിക്കുക.

യാഹുവില്‍ ഈ-മെയില്‍ വിലാസം ഉണ്ടാക്കുന്നത് എങ്ങനെ?

ഈ മെയില്‍ സേവനം നല്‍കുന്ന വെബ്സൈറ്റുകളില്‍ ഏറെ ജനപ്രീതി നേടിയ ഒന്നാണ് യാഹു. ഈ വെബ്സൈറ്റിന്‍റെ മെയില്‍ സേവനം സൗജന്യമാണ്. യാഹുവില്‍ ഈ മെയില്‍ അഡ്രസ് ഉണ്ടാക്കേണ്ട വിധം ചുവടെ

1. www.mail.yahoo.com എന്ന് അഡ്രസ് ബാറില്‍ ടൈപ്പ് ചെയ്താല്‍ യാഹുവിന്‍റെ ഈമെയില്‍ സേവന വിഭാഗത്തിലെത്താം.


2. വലതുവശത്തെ ആദ്യത്തെ ബോക്സിന്‍റെ അടിയിലായി Sign Up എന്ന ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.


3. അപ്പോള്‍ തെളിയുന്ന പേജില്‍ നിങ്ങളുടെ പേര്, ജന്മദിനം, രാജ്യം തുടങ്ങി ആവശ്യപ്പെടുന്ന വിവരങ്ങള്‍ ടൈപ്പ് ചെയ്യുക.


4. അതേ പേജില്‍തന്നെ ഇഷ്ടമുള്ള യൂസര്‍നെയിമും പാസ് വേഡും നല്‍കുക.


5. ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയുന്നതും നിങ്ങളുടെ മെയിലുകള്‍ സ്വീകരിക്കുന്നവര്‍ക്ക് നിങ്ങളെ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നതുമായ യൂസര്‍നെയിം തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. അക്ഷരങ്ങളും അക്കങ്ങളും ഒരു കുത്തും യൂസര്‍ നെയിമില്‍ ഉപയോഗിക്കാനാകും.


6. നിങ്ങള്‍ ആഗ്രഹിക്കുന്ന യൂസര്‍നെയിം ടൈപ്പ് ചെയ്തശേഷം 'Check Availability of This ID.' എന്ന് എഴുതിയിരിക്കുന്ന ബോക്സില്‍ ക്ലിക്ക് ചെയ്താല്‍ ഈ യൂസര്‍ നെയിം അത് ലഭ്യമാണോ എന്ന് അറിയാന്‍ കഴിയും.


7. ഒരു യൂസര്‍ നെയിം വിജയകരമായി തെരഞ്ഞെടുത്താല്‍ അടുത്ത ബോക്സില്‍ പാസ് വേഡ് അടിക്കുക. പാസ് വേഡില്‍ കുറഞ്ഞത് ആറ് അക്ഷരങ്ങളുണ്ടാകണം.പാസ് വേഡ് ഉറപ്പിക്കുന്നതിന് രണ്ടാമത് ഒരു ബോക്സില്‍ കുടി അടിക്കേണ്ടതുണ്ട്.


9. പുതിയ ഈമെയില്‍ അഡ്രസോ പാസ് വേഡോ മറന്നുപോകുന്ന പക്ഷം അയച്ചുതരുന്നതിനായി മറ്റൊരു ഈ-മെയില്‍ വിലാസം അടിക്കുക. ഇതേ ആവശ്യത്തിനായി രണട് രഹസസ്യ ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് ഉത്തരം ടൈപ്പ് ചെയ്യുക. ഇവിടെ ടൈപ്പ് ചെയ്യുന്ന ഈ മെയില്‍ വിലാസവും രഹസ്യ ചോദ്യങ്ങളും മറന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക.


10. രജിസ്ട്രേഷന്‍ ഉറപ്പിക്കുന്നതിനായി ഏറ്റവും അടിഭാഗത്തായി കൊടുത്തിരിക്കുന്ന സുരക്ഷാ കോഡ് അതിനു തൊട്ടു മുകളിലത്തെ ബോക്സില്‍ അടിക്കുക.


11. യാഹുവിന്‍റെ വ്യവസ്ഥകള്‍ വായിച്ചശേഷം കൂടുതല്‍ സുരക്ഷിതത്വം ഉറപ്പിക്കാന്‍ നിങ്ങള്‍ നല്‍കിയ വിവരങ്ങളുടെ ഒരു പ്രിന്‍റ് എടുത്ത് സൂക്ഷിക്കാം.


12. 'Create My Account' എന്ന ബോക്സില്‍ ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് റെഡി. ഇനി ഈ മെയിലുകള്‍ അയയ്ക്കുകയും സ്വീകരിക്കുകയുംചെയ്യാം.

Tuesday, March 9, 2010

ഫോട്ടോ നേരിട്ട് കാണാവുന്ന രീതിയില്‍ ഈ-മെയില്‍ അയയ്ക്കുന്നത് എങ്ങനെ?

സാധാരണ ഈമെയിലില്‍ അറ്റാച്ച്‌ ചെയ്യുന്ന ഫോട്ടോകള്‍ മെയില്‍ തുറക്കുമ്പോള്‍ നേരിട്ട്‌ കാണാനാവില്ല. ചില ചിത്രങ്ങള്‍ സ്റ്റാംപ്‌ വലിപ്പത്തില്‍ മെയിലില്‍ കാണാന്‍ കഴിയുമെങ്കിലും അവയുടെ പൂര്‍ണ രൂപം വ്യക്തമാകുന്നതിന്‌ ഡൗണ്‍ലോഡ്‌ ചെയ്യേണ്ടിവരുന്നു. എന്നാല്‍ മെയിലില്‍ ക്ലിക്ക്‌ ചെയ്‌താലുടന്‍തന്നെ ചിത്രങ്ങള്‍ പൂര്‍ണരൂപത്തില്‍ തെളിയുന്നതിന്‌ മാര്‍ഗങ്ങളുണ്ട്. ഇത്തരം മെയിലുകള്‍ക്ക്‌ പൊതുവെ എംബഡ്‌ ഇമേജ്‌ മെയില്‍ എന്നാണ്‌ പറയുക.  എംബഡ്‌ ഇമേജ്‌ മെയില്‍ ഉണ്ടാക്കുന്നതിനുള്ള മാര്‍ഗങ്ങളിലൊന്നാണ്  ചുവടെ ചേര്‍ക്കുന്നത്.

1. മെയിലില്‍ തെളിയേണ്ട ചിത്രങ്ങള്‍ ആദ്യമായി ഏതങ്കിലും വെബ്‌സൈറ്റിലോ ബ്ലോഗിലോ അപ്‌ ലോഡ്‌ ചെയ്യുക.


2. അവിടെ(സൈറ്റിലോ ബ്ലോഗിലോ) യു.ആര്‍.എല്‍ വ്യക്തമാകത്തക്ക രീതിയില്‍ പടത്തിന്റെ പൂര്‍ണ രൂപം തുറക്കുക. ഉദാഹരണത്തിന്‌  ചുവടെ http://www.kerala.gov.in/ എന്ന വെബ്സൈറ്റില്‍നിന്നുള്ള വി.എസ്. അച്യുതാനന്ദന്‍റെ ചിത്രമാണ് മെയിലില്‍ ഉള്‍പ്പെടുത്തേണ്ടതെങ്കില്‍ ഈ പടം വെബ്സൈറ്റില്‍ തുറക്കുന്പോള്‍ മുകളിലത്തെ അഡ്രസ് ബാറില്‍ ചിത്രത്തിന്‍റെ യു.ആര്‍.എല്‍(http://www.kerala.gov.in/
one_yr/images/minister_index_ph/Achuthanandan.jpg) തെളിയും. ചുവന്ന നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നതാണ്  ഈ ചിത്രത്തിന്‍റെ യു.ആര്‍.എല്‍.




3. പടവും യു.ആര്‍.എലും തെളിഞ്ഞു കഴിഞ്ഞാല്‍ പടത്തിനുമുകളില്‍ മൗസ്‌ ഡ്രാഗ്‌ ചെയ്‌ത്‌ പടം പൂര്‍ണമായും സെലക്‌ട്‌ ചെയ്യുക.(പൂര്‍ണമായും സെലക്‌ട്‌ ചെയ്യപ്പെടുമ്പോള്‍ പടത്തിനുമുകളില്‍ ഷെയ്‌ഡ്‌ ഉണ്ടാകും. സാധാരണയായി ഈ ഷെയ്‌ഡിന്‌ നില നീറമായിരിക്കും.)


4. റൈറ്റ്‌ ക്ലിക്ക്‌ ചെയ്‌തശേഷം കോപ്പി ചെയ്യുക.


5. ജിമെയിലില്‍ പോയി മെയില്‍ ഏരിയയില്‍ റൈറ്റ്‌ ക്ലിക്ക്‌ ചെയ്‌ത്‌ പേസ്റ്റ്‌ ചെയ്യുക. പടം മെയിലില്‍ തെളിയും. മെയില്‍ സ്വീകരിക്കുന്നയാള്‍ അത് തുറക്കുന്പോള്‍തന്നെ പടവും കാണാനാകും.

Sunday, March 7, 2010

യൂട്യൂബില്‍നിന്ന്‌ വീഡിയോ ഡൗണ്‍ലോഡ്‌ ചെയ്യുന്നത്‌ എങ്ങനെ?

യൂട്യൂബില്‍നിന്ന് വീഡിയോ സേവ്‌ ചെയ്‌ത്‌ സൂക്ഷിക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. http://www.youtubecatcher.com/  ആണ് ഇതില്‍ ഒന്ന്.  പല വെബ് സൈറ്റുകളിലും സമാനമായ രീതിയിലാണ് യൂട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്. യൂട്യൂബ് ക്യാച്ചറിലെ ഡൗണ്‍ ലോഡിംഗ് രീതി ചുവടെ.


1. ഡൗണ്‍ലോഡ് ചെയ്യേണ്ട യൂട്യൂബ് വിഡിയോയുടെ യു.ആര്‍.എല്‍ ആ പേജില്‍നിന്ന് കോപ്പി ചെയ്യുക. ഉദാഹരണത്തിന് ചിത്രത്തില്‍ കാണുന്ന യുട്യൂബ് വീഡിയോയുടെ യു.ആര്‍.എല്‍ മഞ്ഞ നിറത്തില്‍ മാര്‍ക്കു ചെയ്തിരിക്കുന്ന ബോക്സില്‍നിന്നാണ് കോപ്പി ചെയ്യേണ്ടത്.





2. തുടര്‍ന്ന് http://www.youtubecatcher.com/ എന്ന വെബ് സൈറ്റ് എടുക്കുക. യൂട്യൂബില്‍നിന്ന് കോപ്പി ചെയ്ത് യു.ആര്‍.എല്‍ ഈ സൈറ്റില്‍ Enter the URL of the page that contains the video to download (മഞ്ഞനിറത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്നു) എന്ന് എഴുതിയിരിക്കുന്നതിന് താഴെയുള്ള കോളത്തില്‍ പേസ്റ്റ് ചെയ്യുക.




3. തുടര്‍ന്ന് ഡൗണ്‍ലോഡ് വീഡിയോ എന്ന് എഴുതിയിരിക്കുന്നിടത്ത് ക്ലിക്ക് ചെയ്യുക. അപ്പോള്‍ തെളിയുന്ന പേജില്‍ Right-Click Here to Download Your Video (FLV format) എന്ന് എഴുതിയിരിക്കുന്നിടത്ത് മൗസ് റൈറ്റ്ക്ലിക്ക് ചെയ്ത് Save Taget as സെലക്ട് ചെയ്ത് ഇഷ്ടമുള്ള പേരുനല്‍കി എതെങ്കിലും ഫോള്‍ഡറിലേക്ക് ഫയല്‍ സേവ് ചെയ്യാം.


4. സാധാരണയായി എഫ്.എല്‍.വി ഫോര്‍മാറ്റിലാണ് ഫയല്‍ സേവ് ചെയ്യപ്പെടുക. എഫ്.എല്‍.വി പ്ലേയര്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഈ വീഡിയോ ഏതു സമയത്തും അനായാസം കാണാവുന്നതാണ്. എഫ്.എല്‍.വി പ്ലേയര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന പല വെബ് സൈറ്റുകളുമുണ്ട്.

Tuesday, March 2, 2010

ഗൂഗിളില്‍ വിവരങ്ങള്‍ തിരയുന്നത് എങ്ങനെ?

ലോകത്തിലുള്ള അനേക ലക്ഷം വിവരങ്ങളിലേക്ക് വാതായനം തുറക്കുന്ന ഇന്‍റര്‍നെറ്റിലെ അനേകം സെര്‍ച്ച് എന്‍ജിനുകളില്‍ ഒന്നാണ് ഗൂഗിള്‍ ഇന്‍കോര്‍പ്പറേറ്റിന്‍റെ ഉടമസ്ഥതയിലുള്ള ഗൂഗിള്‍ സേര്‍ച്ച്. ഓരോ ദിവസവും കോടിക്കണക്കിന് അന്വേഷണങ്ങളാണ് ഗൂഗിള്‍ സേര്‍ച്ചിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. വെബ്സൈറ്റുകള്‍, ചിത്രങ്ങള്‍, ഭൂപടങ്ങള്‍, വാര്‍ത്തകള്‍ തുടങ്ങി വിവിധയിനം തിരച്ചിലുകള്‍ക്ക് ഗൂഗിള്‍ അവസരമൊരുക്കുന്നു. ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് ഗൂഗിളില്‍ തിരച്ചില്‍ നടത്തുന്നത് എങ്ങനെയന്നു നോക്കാം.

1. പി.ടി. ഉഷയെക്കുറിച്ചാണ് നമുക്ക് അറിയേണ്ടതെന്ന് വിചാരിക്കുക.
http://www.google.com ല്‍ പോകുക. അതായത് അഡ്രസ് ബാറില്‍ ഈ അഡ്രസ് ടൈപ്പ് ചെയ്യുക. അപ്പോള്‍ താഴെ കാണുന്നതുപോലെ ഒരു വെബ് പേജ് തെളിയും.





2. ഈ പേജിന്‍റെ ഏറ്റവും മുകളില്‍ ഇടതു വശത്തായി Web,
Images, Maps, News, Orkut ,Books, Gmail ,more ▼ എന്നിങ്ങനെ എഴുതിയിരിക്കുന്നത് കാണാം. പി.ടി. ഉഷയെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ വെബ്സൈറ്റാണ് വേണ്ടതെങ്കില്‍ Web ക്ലിക്ക് ചെയ്യുക. ഉഷയുടെ ചിത്രങ്ങള്‍ മാത്രമാണ് കാണേണ്ടതെങ്കില്‍ Images ല്‍ ക്ലിക്ക് ചെയ്യുക. ഉഷയുമായി ബന്ധപ്പെട്ട ഭൂപടം, വാര്‍ത്തകള്‍ തുടങ്ങിയവയ്ക്ക് തുടര്‍ന്നുള്ള ഓപ്ഷനുകള്‍ ക്ലിക്ക് ചെയ്യാം. ഇതില്‍ ഏതെങ്കിലും ഒന്നു ക്ലിക്ക് ചെയ്തശേഷം ഗൂഗിള്‍ ഇന്നതിനു താഴ കാണുന്ന നീളമുള്ള ബോക്സില്‍ പി.ടി. ഉഷ എന്ന് ഇംഗ്ലീഷിലോ മലയാളത്തിലോ മറ്റേതെങ്കിലും ഭാഷയിലോ ടൈപ്പ് ചെയ്യുക. ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്താലാണ് കൂടുതല്‍ ഫലങ്ങള്‍ ലഭിക്കുക. തുടര്‍ന്ന് ഗൂഗിള്‍ സെര്‍ച്ച് എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്യുക.


3. ഉദാഹരണത്തിന് നമ്മള്‍ ഉഷയുടെ വിവരങ്ങള്‍ അടങ്ങിയ വെബ്സൈറ്റുകളാണ് തിരയുന്നതെന്നിരിക്കട്ടെ. താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിലേതുപോലെ ഇത്തരം വെബ്സൈറ്റുകളുടെ ഒരു നീണ്ട നിര പ്രത്യക്ഷപ്പെടും. ആവശ്യമുള്ള സൈറ്റിന്‍റെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അവിടേക്ക് പോകാം.









4. ആദ്യം കാണുന്ന പേജില്‍ തെളിയുന്ന ലിങ്കുകള്‍ പരിശോധിച്ചുകഴിഞ്ഞാല്‍ പേജിന്‍റെ ഏറ്റവുമടിയില്‍ കൊടുത്തിട്ടുള്ള പേജ് നന്പരിലോ Next എന്നതിലോ ക്ലിക്ക് ചെയ്ത് പേജ് ലിസ്റ്റുകള്‍ ഉള്‍പ്പെടുന്ന അടുത്ത ഗൂഗിള്‍ സെര്‍ച്ച് പേജിലേക്ക് പോകാം.

5. അന്വേഷണത്തിനായി ടൈപ്പ് ചെയ്യുന്ന വാക്കുകള്‍ പരമാവധി ലളിതമായിരിക്കാന്‍ ശ്രദ്ധിക്കുക.

6. ഏറ്റവും കുറച്ച് വാക്കുകളില്‍ ഒതുക്കി അന്വേഷണം നടത്തുക.

7. സെര്‍ച്ച് ചെയ്യുന്ന ഭാഷ തെരഞ്ഞെടുക്കാന്‍ സെര്‍ച്ച് ബോക്സിനു താഴെ ഓപ്ഷനുകളുണ്ട്.

ജിമെയിലില്‍ ഈ-മെയില്‍ വിലാസം ഉണ്ടാക്കുന്നത് എങ്ങനെ?



ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള ഏറെ ജനപ്രിയമായ വെബ്മെയില്‍ സേവനവിഭാഗമാണ് ജിമെയില്‍. ഗൂഗിള്‍ മെയില്‍ എന്നാണ് ഔദ്യോഗിക നാമം. ജീമെയിലില്‍ വിലാസമുണ്ടാക്കിയാല്‍ ഗൂഗിളിന്‍റെ മറ്റു സേവനങ്ങള്‍ക്കും ഇതേ വിലാസം മതിയാകും. വിലാസം ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

1.http://gmail.com എന്ന് ടൈപ്പ് ചെയ്യുക. അപ്പോള്‍ ജെമെയില്‍ ഹോംപേജ് തുറന്നുവരും

2. വലതുവശത്തെ രണ്ടാമത്തെ ബോക്സില്‍
എന്ന് എഴുതിയിരിക്കുന്നിടത്ത് ക്ലിക്ക്ചെയ്യുക.


3. തുടര്‍ന്നു വരുന്ന പേജില്‍ പേര്, ഇഷ്ടമുള്ള ലോഗ് ഇന്‍ നെയിം പാസ് വേഡ് തുടങ്ങിയ വിവരങ്ങള്‍ നല്‍കുക. ലോഗ് ഇന്‍ നെയിം അടിച്ചശേഷം തൊട്ടു താഴെ കാണുന്ന check availability എന്ന ബോക്സില്‍ ക്ലിക്ക് ചെയ്താല്‍ ഈ യൂസര്‍ നെയിം മറ്റാരെങ്കിലും സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിയാനാകും.

4. തുടര്‍ന്ന് പാസ് വേഡ് തെരഞ്ഞെടുക്കാം. പാസ് വേഡ് രണ്ടു തവണ ടൈപ്പ്ചെയ്യണം. ഇത് എട്ട് അക്ഷരങ്ങളില്‍ കുറയാന്‍ പാടില്ല.


5. ഗൂഗിള്‍ ഹോംപേജ് (ഇന്‍റര്‍നെറ്റ് ബ്രൗസര്‍ തുറക്കുന്പോള്‍ ആദ്യം കിട്ടുന്ന പേജ്) ആക്കിമാറ്റാനും ഇവിടെ സൗകര്യമുണ്ട്.


6. അടുത്ത കോളത്തില്‍ ഇഷ്ടമുള്ള സുരക്ഷാ ചോദ്യം തെരഞ്ഞെടുത്ത് ഉത്തരം നല്‍കാം. ഭാവിയില്‍ പാസ് വേഡ് മറന്നാല്‍ ഉണ്ടാകാവുന്ന പ്രതിസന്ധി ഒഴിവാക്കാനാണ് ഈ സംവിധാനം


7. പാസ് വേഡ് മറക്കുന്നത് ഉള്‍പ്പെടെ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഉപയോക്താവിന്‍റെ മറ്റൊരു ഈമെയില്‍ വിലാസം അടുത്ത ബോക്സില്‍ നല്‍കാം

8. രാജ്യം തെരഞ്ഞെടുത്തശേഷം വേഡ് വേരിഫിക്കേഷന്‍ ബോക്സില്‍ പുറത്തു കാണുന്ന അക്ഷരങ്ങള്‍ അതേപടി ടൈപ്പ് ചെയ്യുക.


9. അവസാനമായി വ്യവസ്ഥകള്‍ വായിച്ചുനോക്കി 'I accept' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ജീമെയില്‍ വിലാസം തയാര്‍.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls