Thursday, April 1, 2010

കത്തോലിക്കര്‍ പെസഹാ അപ്പവും പാലും തയാറാക്കുന്നത്‌ എങ്ങനെ?(2)

യേശുക്രിസ്തുവിന്‍റെ അന്ത്യത്താഴത്തിന്റെ സ്‌മരണ ആചരിക്കുന്നതിനായാണ്‌ കത്തോലിക്കാ ഭവനങ്ങളില്‍ പെസഹാ വ്യാഴാഴ്‌ച്ച വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തുന്നത്‌. പുളിപ്പില്ലാത്ത അപ്പം പ്രത്യക രീതിയില്‍ തയാറാക്കിയ പാനീയത്തിനൊപ്പം(പാല്‍) പ്രാര്‍ത്ഥനാപൂര്‍വമാണ്‌ കഴിക്കുന്നത്‌. ഗൃഹനാഥനോ വീട്ടിലെ ഏറ്റവും മുതിര്‍ന്ന അംഗമോ ആയിരിക്കും അപ്പം മുറിക്കുക. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ പെസഹാ അപ്പവും പാനീയവും തയാറാക്കുന്നതില്‍ നേരിയ വ്യത്യാസങ്ങളുണ്ട്‌. സീറോമലബാര്‍ സഭയില്‍ ഉള്‍പ്പെട്ട ചങ്ങനാശേരി അതിരൂപതയിലെ വീടുകളില്‍ അപ്പവും പാനീയവും തയാറാക്കുന്ന രീതിയായണ്‌ ചുവടെ ചേര്‍ക്കുന്നത്‌.

പെസഹാ അപ്പം

ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി, ഉഴുന്ന്‌ ,തേങ്ങാപ്പാല്‍,വെളുത്തുള്ളി, വലിയ ജീരകം , ഉപ്പ്‌.

1.പെസഹാവ്യാഴാഴ്ച്ച  രാവിലെ ഉഴുന്നും പച്ചരിയും ഒന്നിച്ച് വെള്ളത്തിലിടുക

2.ഉച്ചയോടെ ഇത് എടുത്ത് മിക്സിയിലോ ആട്ടുകല്ലിലോ അരച്ചെടുക്കുക.

3വൈകുന്നേരം അഞ്ചു മണിയോടെ ജീരകവും വെളുത്തുള്ളിയും തേങ്ങയും ചേര്‍ത്തരയ്ക്കുക.

4.ഈ മിശ്രിതം നേരത്തെ തയാറാക്കിവച്ചിരിക്കുന്ന പച്ചരിയും ഉഴുന്നും ചേര്‍ന്ന മിശ്രിതത്തില്‍ ചേര്‍ക്കുക.

5.ഒരു മണിക്കൂറിനുശേഷം ഈ മാവ് എടുത്ത് ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് അപ്പച്ചെമ്പിന്റെ തട്ടില്‍ നിരത്തിയ വാഴയിലയ്‌ക്കു മുകളിലോ, അല്ലെങ്കില്‍ വെളിച്ചെണ്ണ പുരട്ടിയ പരന്ന പാത്രത്തിലോ ആവശ്യത്തിന്‌ ഒഴിച്ച് അടച്ചു വേവിക്കുക.


6. ആദ്യം തയാറാക്കുന്ന അപ്പത്തിനു മുകളില്‍ ഓശാനഞായറാഴ്‌ച്ച വെഞ്ചരിച്ച കുരുത്തോല മുറിച്ച്‌ കുരിശാകൃതിയില്‍ വയ്‌ക്കുക. വേവ്‌ ആവശ്യത്തിനായാല്‍ അപ്പം ഇറക്കിവച്ച്‌ ഉപയോഗിക്കാം.


പാലും പഴവും
ആവശ്യമായ സാധനങ്ങള്‍
ഉപ്പില്ലാത്ത ശര്‍ക്കര, തേങ്ങാപ്പാല്‍, അരിപ്പൊടി, ജീരകം, പഴം.


1.തേങ്ങ ആട്ടിയെടുത്ത് ഒന്നാം പാല്‍ മാറ്റിവയ്ക്കുക.

2. രണ്ടാം പാല്‍ അടുപ്പില്‍വച്ച് തിളപ്പിക്കുക. തിളയ്ക്കുന്പോള്‍ അരിപ്പൊടി കലക്കിയൊഴിക്കുക.

3. ഈ മിശ്രിതം കൊഴുക്കുന്പോള്‍ തേങ്ങയുടെ ഒന്നാം പാല്‍ ഇതിലേക്ക് ചേര്‍ക്കുക.

4. തുടര്‍ന്ന് ചെറുപഴം വട്ടത്തില്‍ അരിഞ്ഞിടുക.

5. ജീരകം പൊടിച്ചു ചേര്‍ത്ത് തിളച്ചശേഷം അടുപ്പില്‍നിന്നിറക്കി ഉപയോഗിക്കാം.

1 comments:

. said...

യേശുക്രിസ്തുവിന്‍റെ അന്ത്യത്താഴത്തിന്റെ സ്‌മരണ ആചരിക്കുന്നതിനായാണ്‌ കത്തോലിക്കാ ഭവനങ്ങളില്‍ പെസഹാ വ്യാഴാഴ്‌ച്ച വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തുന്നത്‌. പുളിപ്പില്ലാത്ത അപ്പം പ്രത്യക രീതിയില്‍ തയാറാക്കിയ പാനീയത്തിനൊപ്പം(പാല്‍) പ്രാര്‍ത്ഥനാപൂര്‍വമാണ്‌ കഴിക്കുന്നത്‌. ഗൃഹനാഥനോ വീട്ടിലെ ഏറ്റവും മുതിര്‍ന്ന അംഗമോ ആയിരിക്കും അപ്പം മുറിക്കുക. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ പെസഹാ അപ്പവും പാനീയവും തയാറാക്കുന്നതില്‍ നേരിയ വ്യത്യാസങ്ങളുണ്ട്‌. സീറോമലബാര്‍ സഭയില്‍ ഉള്‍പ്പെട്ട ചങ്ങനാശേരി അതിരൂപതയിലെ വീടുകളില്‍ അപ്പവും പാനീയവും തയാറാക്കുന്ന രീതിയായണ്‌ ഇവിടെ ചേര്‍ക്കുന്നത്‌.

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls