Monday, March 29, 2010

ഗ്രാമപഞ്ചായത്തില്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷന് അപേക്ഷിക്കുന്നത് എങ്ങനെ?

അറുപതു വയസു തികഞ്ഞവര്‍ക്കാണ് ഗ്രാമപഞ്ചായത്തില്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷന് അപേക്ഷിക്കാന്‍ സാധിക്കുക.  അപേക്ഷാ ഫീസില്ല. ഇവിടെ നല്‍കിയിരിക്കുന്ന നിബന്ധനകള്‍ കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാണ്.

1. നിര്‍ദിഷ്ട ഫോറത്തിലുള്ള അപേക്ഷ തിരിച്ചറിയല്‍ രേഖ, സ്ഥലത്തിന്‍റെ വിവരം, കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, ഭൂവുടമയുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്.

2. അപേക്ഷന്‍ കഴിഞ്ഞ പത്തു വര്‍ഷമായി കേരളത്തില്‍ താമസിച്ചുവരുന്ന ആളായിരിക്കണം.

3. അപേക്ഷകന്‍റെ കുടുംബവാര്‍ഷിക വരുമാനം 11000 രൂപയില്‍ കവിയരുത്. ഭര്‍ത്താവിന്‍റെ,ഭാര്യയുടെ/വിവാഹിതരല്ലാത്ത മക്കളുടെ വരുമാനം ഇതിനായി കണക്കിലെടുക്കുന്നതാണ്.

4. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ഓഫീസില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

5. കര്‍ഷകത്തൊഴിലാളി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇനിപ്പറയുന്നവയാണ്. 1)ഭൂവുടമകളുടെ കീഴില്‍ കാര്‍ഷികവൃത്തിയെ മാത്രം ആശ്രയിച്ചു കഴിയുന്നയാള്‍ 2)വാര്‍ധക്യമോ ശേഷിക്കുറവോ മൂലം ഇപ്പോള്‍ കാര്‍ഷികവൃത്തി ചെയ്യാന്‍ കഴിയാത്തയാള്‍ 3)1974-ലെ കര്‍ഷകത്തൊഴിലാളി നിയമപ്രകാരമുള്ള ക്ഷേമനിധിയില്‍ അംഗം(2002മുതല്‍ മാത്രം ബാധകം)

6 അപേക്ഷ ലഭിച്ച് മുപ്പതു ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത് അപേക്ഷകന് വിവരം നല്‍കുന്നതാണ്.

1 comments:

എങ്ങനെ? said...

നിര്‍ദിഷ്ട ഫോറത്തിലുള്ള അപേക്ഷ തിരിച്ചറിയല്‍ രേഖ, സ്ഥലത്തിന്‍റെ വിവരം, കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, ഭൂവുടമയുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്.

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls