Monday, March 29, 2010

ഗ്രാമപഞ്ചായത്തില്‍ വൈകല്യങ്ങള്‍ക്കുള്ള പെന്‍ഷന് അപേക്ഷിക്കുന്നത് എങ്ങനെ?

അംഗവൈകല്യമോ മാനസിക വൈകല്യമോ ഉള്ളവര്‍ക്ക് നിര്‍ദിഷ്ട ഫോറത്തില്‍ പെന്‍ഷന് അപേക്ഷിക്കാവുന്നതാണ്. അന്ധര്‍, വികലാംഗര്‍, ബുദ്ധിമാന്ദ്യമുള്ളവര്‍ എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ സ്വീകരിക്കുന്നത്. അംഗവൈകല്യത്തിന്‍റെ ശതമാനം സ്ഥിരീകരിച്ച് മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന സാക്ഷ്യപത്രം ഇതിനായി ഹാജരാക്കേണ്ടതുണ്ട്. പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇവിടെ നല്‍കിയിരിക്കുന്ന നിബന്ധനകള്‍ കാലാനുസൃത മാറ്റത്തിന് വിധേയമാണ്.

1.റേഷന്‍കാര്‍ഡ്, കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്‍റെ വിശദാംശങ്ങള്‍ എന്നിവ ഹാജരാക്കണം.

2. അപേക്ഷകര്‍ക്ക് പ്രായപരിധി നിബന്ധനയില്ല.

3. അപേക്ഷകന്‍ മാനസിക വൈകല്യമുള്ളയാളോ പ്രായപൂര്‍ത്തിയാകാത്തയാളോ ആണെങ്കില്‍ രക്ഷാകര്‍ത്താവിന് അപേക്ഷ സമര്‍പ്പിക്കാവുന്നതും ഗുണഭോക്താവിനുവേണ്ടി പെന്‍ഷന്‍ സ്വീകരിക്കാവുന്നതുമാണ്.

4.അപേക്ഷകന് വരുമാനം ഉണ്ടായിരിക്കരുത്

5. കുടുംബവാര്‍ഷികവരുമാനം ആറായിരം രൂപയില്‍ കവിയാന്‍ പാടില്ല. പിതാവ്, മാതാവ്, ഭര്‍ത്താവ്, ഭാര്യ, മകന്‍, ചെറുമകന്‍ എന്നിവരെയാണ് കുടുംബത്തിന്‍റെ ഭാഗമായി പരിഗണിക്കുക. കുടുംബാംഗങ്ങളുടെ വരുമാനത്തിനൊപ്പം കൃഷി, ഭൂമി, കച്ചവടം തുടങ്ങിയവയില്‍നിന്നുള്ള വരുമാനവും കുടുംബവരുമാനമായി കണക്കാക്കും.

6. അപേക്ഷകന്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം സംസ്ഥാനത്ത് താമസിക്കുന്നയാളായിരിക്കണം.

7. അപേക്ഷയ്ക്കൊപ്പം ഫീസ് അടക്കേണ്ടതില്ല.

8. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത് അപേക്ഷകന് അധികൃതര്‍ വിവരം നല്‍കും.

2 comments:

. said...

അംഗവൈകല്യമോ മാനസിക വൈകല്യമോ ഉള്ളവര്‍ക്ക് നിര്‍ദിഷ്ട ഫോറത്തില്‍ പെന്‍ഷന് അപേക്ഷിക്കാവുന്നതാണ്. അന്ധര്‍, വികലാംഗര്‍, ബുദ്ധിമാന്ദ്യമുള്ളവര്‍ എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ സ്വീകരിക്കുന്നത്. അംഗവൈകല്യത്തിന്‍റെ ശതമാനം സ്ഥിരീകരിച്ച് മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന സാക്ഷ്യപത്രം ഇതിനായി ഹാജരാക്കേണ്ടതുണ്ട്.

maeajacobus said...

Slots Casino and Sports Betting in Maryland - JamBase
Play your 사천 출장마사지 favorite slots and 청주 출장샵 sports games at the casino right 사천 출장안마 in your home! Our online slots games 의왕 출장마사지 range from Blackjack to Roulette, Craps and 경상북도 출장마사지 many more.

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls