Friday, March 12, 2010

സീറോമലബാര്‍ കത്തോലിക്കാ സഭയില്‍ വിശുദ്ധ കുര്‍ബാനയെ വീടുകളില്‍ സ്വീകരിക്കേണ്ടത് എങ്ങനെ?

രോഗികള്‍, വൃദ്ധര്‍ തുടങ്ങി വീടുകളില്‍നിന്ന്‌ പുറത്തിറങ്ങാനാവാത്തവര്‍ മാസത്തില്‍ ഒരിക്കലെങ്കിലും വിശുദ്ധ കുര്‍ബാന സ്വീകരിക്കണമെന്ന് സീറോമലബാര്‍ കത്തോലിക്കാ സഭ നിര്‍ദേശിക്കുന്നു. അതിനുവേണ്ട ക്രമീകരണങ്ങള്‍:

1. കുമ്പസാരിച്ച്‌ കുര്‍ബാന സ്വീകരിക്കേണ്ടതിന്‌ ഒരു ദിവസം മുമ്പേ വൈദികരെ അറിയിക്കുക.

2. വീട്‌ കൃത്യമായി പറഞ്ഞുകൊടുക്കുക.


3. വീട്‌ വൃത്തിയും വെടിപ്പുമായി സൂക്ഷിക്കുക

4. കുര്‍ബാന സ്വീകരിക്കുന്നയാള്‍ ആത്മീയവും ശാരീരികവുമായി ഒരുങ്ങുക


5. കുര്‍ബാന സ്വീകരിക്കുന്നയാള്‍ കിടക്കുന്ന മുറിയില്‍ ഒരു മേശയില്‍ വെള്ളത്തുണി വിരിച്ച്‌അതില്‍ യേശുവിന്റെ രൂപം, ബൈബിള്‍, കത്തിച്ച തിരി എന്നിവ ക്രമീകരിക്കുക.


6.മേശയില്‍ പൂക്കള്‍ വിതറുന്നത്‌ നന്ന്.


7.കുര്‍ബാന വീട്ടിലെത്തുമ്പോള്‍എല്ലാവരും വീടിന്‌ പുറത്തുവന്ന്‌ പരിശുദ്ധ കുര്‍ബാനയെ കുമ്പിട്ട്‌ വണങ്ങി ഭക്തിയോടെ വീട്ടിലേക്ക്‌ സ്വീകരിക്കുക.


8. കുമ്പസാരം നടത്തേണ്ടതുണ്ടെങ്കില്‍ അതിന്‌ സൗകര്യം ഏര്‍പ്പെടുത്തുക.


9.രോഗിയോ വാര്‍ധ്യക്യം ബാധിച്ചയാളോ കുര്‍ബാന സ്വീകരിക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ എല്ലാവരും മുറിയില്‍ ഉണ്ടായിരിക്കുന്നത്‌ നല്ലതാണ്.


10കുര്‍ബാന സ്വീകരിക്കുന്നയാള്‍ക്ക്‌ അതിനുശേഷം കുടിക്കുവാന്‍ വെള്ളം കരുതുന്നത്‌ അഭികാമ്യം.
----------------------------
*തയാറാക്കിയത്-ഫാ. ജെയിംസ് പഴയമഠം

4 comments:

എങ്ങനെ? said...

രോഗികള്‍, വൃദ്ധര്‍ തുടങ്ങി വീടുകളില്‍നിന്ന്‌ പുറത്തിറങ്ങാനാവാത്തവര്‍ മാസത്തില്‍ ഒരിക്കലെങ്കിലും വിശുദ്ധ കുര്‍ബാന സ്വീകരിക്കണമെന്ന് സീറോമലബാര്‍ കത്തോലിക്കാ സഭ നിര്‍ദേശിക്കുന്നു. അതിനുവേണ്ട ക്രമീകരണങ്ങള്‍:

കിടങ്ങൂരാൻ said...

'അപ്രകാരം തന്നെ പാനപാത്രമെടുത്ത്‌ ശിഷ്യന്മാർക്ക്‌ നൽകിക്കൊണ്ടു അരുൾചെയ്തു. ഇതെന്റെ രക്തമാകുന്നു, ഇങ്ങൾ ഇതിൽനിന്നും വാങ്ങി പാനം ചെയ്യുവിൻ..ഇത്‌ നിങ്ങളെന്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ എന്റെ ഓർമ്മക്കായി ചെയ്യുവിൻ"
ഇത്‌ കർത്താവിന്റെ വളരെ സ്പഷ്ടമായ കൽപ്പനയാണ്‌.സീറോ മലബാർ സഭയിൽ വിശുദ്ധകുർബാന പരികർമ്മം ചെയ്യുമ്പോൾ ഈ കൽപന പാലിക്കപ്പെടുന്നില്ല. വിശ്വാസികൾക്ക്‌ അപ്പം മാതം നൽകി, വീഞ്ഞ്‌ വൈദികൻ തനിയെ കുടിക്കുന്ന് അവസ്ഥയാണുള്ളത്‌. കർത്താവിന്റ്‌ കൽപന ലംഘിക്കുവാൻ വൈദികർക്ക്‌ അധികാരമുണ്ടോ? വീഞ്ഞിനുള്ള പണവും ചേർത്തല്ലേ വിശ്വാസികൾ പള്ളിപ്പിരിവ്‌ കൊടുക്കുന്നത്‌?

എങ്ങനെ? said...

കിടങ്ങൂരാന്‍,
ഇത് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട അറിവുകള്‍ നല്‍കുക മാത്രം ചെയ്യുന്ന ബ്ലോഗാണ്. അതുകൊണ്ട് താങ്കള്‍ ഉന്നയിച്ച വിഷയം ചര്‍ച്ച ചെയ്യുന്നതിന് പരിമിതിയുണ്ട്. പിന്നെ അറിവിലേക്കായി ചില വിവരങ്ങള്‍ പറയാം. സീറോ മലബാര്‍ സഭയില്‍ നിര്‍ബന്ധമായി പിരിവ് നടത്തുന്നില്ല. വിശുദ്ധ കുര്‍ബാനയുടെ സമയത്ത് വിശ്വാസികള്‍ക്കിടയിലൂടെ ഒരാള്‍ പാത്രവുമായി നടക്കും. താല്‍പര്യമുള്ളവര്‍ പണം കൊടുത്താല്‍ മതി.യഥാര്‍ത്ഥത്തില്‍ ഇത് ഒരു പിരിവല്ല, നടപ്പാക്കുന്നത് എങ്ങനെയാണെങ്കിലും ദൈവത്തിന്‍റ അനുഗ്രഹംകൊണ്ട് തങ്ങള്‍ക്ക് കിട്ടിയ സന്പത്തിന്‍റെ ഒരു വിഹിതം വിശ്വാസികള്‍ ദൈവത്തിനായി നല്‍കുന്നു എന്ന പുരാതനമായ പതിവാണ് ഇതിന്‍റെ അടിസ്ഥാനതത്വം.

കിടങ്ങൂരാൻ said...

വളരെ നന്ദി...ഈ പരിമിതിയെപറ്റി തന്നെയാണ്‌ ഈ ചോദ്യത്തിന്‌ ഉത്തരമായി എല്ലാ വൈദികരും പറഞ്ഞത്‌. പിന്നെ പിരിവിനെ പറ്റി..പള്ളിയിൽ അടച്ചുതീർക്കാത്ത പിരിവുകളുണ്ടങ്കിൽ ശവമടക്കു നടത്തതിരുന്ന ഒരു കാലം സീറോ മലബാർ സഭയിലുണ്ടായിരുന്നു.

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls