Wednesday, March 17, 2010

ഗ്രാമപഞ്ചായത്തില്‍ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കുന്നത് എങ്ങനെ?

വെള്ള കടലാസില്‍ തയാറാക്കി അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാന്പൊട്ടിച്ച അപേക്ഷ വര്‍ഷത്തില്‍ രണ്ടു തവണ നല്‍കണം. ഇവിടെ നല്‍കിയിരിക്കുന്ന നിബന്ധനകള്‍ കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാണ്.

1. ഏപ്രില്‍ മാസത്തില്‍ നല്‍കുന്ന അപേക്ഷയോടൊപ്പം അര്‍ധവാര്‍ഷിക നികുതി മുന്‍കൂറായി അടക്കേണ്ടതാണ്.

2. രണ്ട് അര്‍ധവര്‍ഷങ്ങളിലും കെട്ടിടം ഒഴിഞ്ഞുകിടക്കുകയാണെങ്കില്‍ വാര്‍ഷിക നികുതിയുടെ പകുതി അടയ്ക്കണം.

3. ഒരു അര്‍ധവര്‍ഷം മാത്രമാണ് കെട്ടിടം ഒഴിഞ്ഞു കിടക്കുന്നതെങ്കില്‍ വാര്‍ഷികനികുതിയുടെ മുക്കാല്‍ ഭാഗം അടയ്ക്കണം.

1 comments:

. said...

ഒരു അര്‍ധവര്‍ഷം മാത്രമാണ് കെട്ടിടം ഒഴിഞ്ഞു കിടക്കുന്നതെങ്കില്‍ വാര്‍ഷികനികുതിയുടെ മുക്കാല്‍ ഭാഗം അടയ്ക്കണം.

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls