Monday, March 8, 2010

ഗ്രാമപഞ്ചായത്തില്‍ കെട്ടിട നിര്‍മാണം ക്രമവല്‍ക്കരിക്കുന്നത്‌ എങ്ങനെ?

കെട്ടിട നിര്‍മാണം ക്രമവല്‍ക്കരിക്കുന്നതിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്കാണ്‌ സമര്‍പ്പിക്കേണ്ടത്‌. ഇവിടെ നല്‍കിയിട്ടുള്ള വ്യവസ്ഥകള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക്‌ വിധേയമാണ്‌.


1. അഞ്ചു രൂപയുടെ കോര്‍ട്ട്‌ ഫീ സ്റ്റാമ്പൊട്ടിച്ച നിര്‍ദിഷ്‌ട ഫോറത്തിലാണ്‌ അപേക്ഷ നല്‍കേണ്ടത്‌.


2. ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌, വസ്‌തുവിന്റെ കരം അടച്ച രസീത്‌, പണി പൂര്‍ത്തിയായ കെട്ടിടത്തിന്റെ പ്ലാനും സൈറ്റ്‌ പ്ലാനും നിശ്ചിത തോതില്‍ തയാറാക്കി ലൈസന്‍സി ഒപ്പിട്ടതിന്റെ പകര്‍പ്പ്‌ എന്നിവ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം.


3. അറുപത്‌ ചതുരശ്ര മീറ്ററില്‍ താഴെയുള്ള താമസത്തിനുള്ള കെട്ടിടങ്ങള്‍ക്ക്‌ സ്വന്തമായി വരച്ച്‌ ഒപ്പിട്ട പ്ലാന്‍ മതിയാകും.


4. അപേക്ഷയോടൊപ്പം അപേക്ഷാഫീസും പരിശോധനയ്‌ക്കുശേഷം ക്രമവല്‍ക്കരണഫീസും അടയ്‌ക്കണം.


5. അപേക്ഷാഫോറത്തിന്‌ പതിനാലു രൂപയും അപേക്ഷ ഫീസ്‌ ഇരുപതു രൂപയും റഗുലറൈസേഷന്‍ ഫീസ്‌ 150 ചതുരശ്ര മീറ്റര്‍വരെ ഒരു ചതുരശ്രമീറ്ററിന്‌ മൂന്നു രൂപയും 150 ചതുരശ്രമീറ്ററിനു മുകളില്‍ ഒരു ചതുരശ്രമീറ്ററിന്‌ ആറുരൂപയും നല്‍കണം.

1 comments:

എങ്ങനെ? said...

ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌, വസ്‌തുവിന്റെ കരം അടച്ച രസീത്‌, പണി പൂര്‍ത്തിയായ കെട്ടിടത്തിന്റെ പ്ലാനും സൈറ്റ്‌ പ്ലാനും നിശ്ചിത തോതില്‍ തയാറാക്കി ലൈസന്‍സി ഒപ്പിട്ടതിന്റെ പകര്‍പ്പ്‌ എന്നിവ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം.

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls