Friday, March 5, 2010

മര്യാദയോടെ ഫോണ്‍ ചെയ്യുന്നത് എങ്ങനെ?

ലാന്‍ഡ് ഫോണും മൊബൈല്‍ ഫോണുമൊക്കെ ഇന്ന് സര്‍വസാധാരണമാണെങ്കിലും അവ മര്യാദയോടെ ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് പലര്‍ക്കും അറിഞ്ഞുകൂടാ. ഫോണ്‍ വിളിക്കുന്പോള്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പല നിര്‍ദേശങ്ങളും നിലവിലുണ്ട്. അവയില്‍ ചിലത് ഇവിടെ ചേര്‍ക്കുന്നു.

1. ഒരാളെ, അത് ബന്ധുവോ സ്നേഹിതനോ ആരായാലും ഫോണില്‍ വിളിക്കുന്പോള്‍ എന്‍ഗേജ്ഡ് ടോണ്‍ കിട്ടിയാല്‍ അത്യാവശ്യകാര്യത്തിനല്ലെങ്കില്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ വീണ്ടും വിളിക്കാതെ കാത്തിരിക്കുക.

2. മറുതലയ്ക്കല്‍ ഫോണ്‍ എടുത്താലുടന്‍ ഹലോ നമസ്കാരം അല്ലെങ്കില്‍ ഗുഡ്മോണിംഗ്/ഗുഡാഫ്റ്റര്‍നുണ്‍/ഗുഡീവനിംഗ് എന്ന് ആശംസിച്ചശേഷം വിളിക്കുന്നയാളിന്‍റെ പേര് പറഞ്ഞ് പരിചയപ്പെടുത്തുക.

3. പൊതു സ്ഥലത്തുനിന്നാണ് ഫോണ്‍ ചെയ്യുന്നതെങ്കില്‍ സംസാരിക്കുന്ന കാര്യങ്ങള്‍ സമീപത്തുള്ളവര്‍ കേള്‍ക്കാതിരിക്കാനും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ശ്രദ്ധിക്കുക.

4.ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം ഫോണില്‍ സംസാരിക്കുക. വിളിക്കുന്നയാള്‍ക്ക് പണം നഷ്ടമാകുന്നതിനൊപ്പം മറുതലയ്ക്കല്‍ ഉള്ളയാളുടെ സമയവും നഷ്ടപ്പെടുമെന്നോര്‍ക്കുക.


5. സംസാരത്തിനുശേഷം നന്ദി അഥവാ താങ്ക്സ് പറഞ്ഞ് സംഭാഷണം ഉപചാരപൂര്‍ം അവസാനിപ്പിക്കുക. പകല്‍ സമയത്താണെങ്കില്‍ ബൈ എന്നോ രാത്രിയാണെങ്കില്‍ ഗുഡ്നൈറ്റ് എന്നോ പറഞ്ഞ് കോള്‍ അവസാനിപ്പിക്കാം.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls