Monday, August 15, 2011

അഡോബി പേജ് മേക്കര്‍ 7.0 ഉപയോഗിക്കുന്നത് എങ്ങനെ?

 
ആദ്യത്തെ ഡെക്സ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ് വെയറുകളിലൊന്നാണ് പേജ് മേക്കര്‍. 1985ല്‍ അള്‍ഡസ് കോര്‍പ്പറേഷനാണ് പേജ്മേക്കര്‍ അവതരിപ്പിച്ചത്. അക്കാലത്ത് പുതിയതായിരുന്ന ആപ്പിള്‍ മക്കിന്‍റോഷ് കംപ്യൂട്ടറുകള്‍ക്കായി തയാറാക്കയ അന്നത്തെ പേജ് മേക്കര്‍ അല്‍ഡസ് പേജ്മേക്കര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. 1987ല്‍ വിന്‍ഡോസ് 1.0യില്‍ പ്രവര്‍ത്തിക്കുന്ന പഴ്സണല്‍ കംപ്യൂട്ടറുകള്‍ക്കുവേണ്ടി പേജ് മേക്കര്‍ നവീകരിച്ചു. 

അച്ചടിക്കുന്നതിനും വെബ്ബില്‍ പ്രസിദ്ധീകരിക്കുന്നതിനുമായി പബ്ലിക്കേഷനുകള്‍ തയാറാക്കുന്നതിന് അഡോബി പേജ്മേക്കര്‍ ഉപയോഗിക്കുന്നു. പേജ്മേക്കറില്‍ തയാറാക്കുന്ന ഫയലുകള്‍ പോര്‍ട്ടബിള്‍ ഡോക്കുമെന്‍റ് ഫോര്‍മാറ്റിലേക്ക് (പി.ഡി.എഫ്) മാറ്റുവാനും സാധിക്കും. പേജ്മേക്കര്‍ വേര്‍ഷന്‍-7 2001ലാണ് പുറത്തിറക്കിയത്. പേജ്മേക്കര്‍ 7.0 ഉപയോഗിക്കുന്ന രീതി ചുവടെ.


1. അഡോബി പേജ് മേക്കര്‍ ആപ്ലിക്കേഷന്‍ തുറന്ന് മുകളില്‍ ഇടതുവശത്ത് ആദ്യം കാണുന്ന File എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് New തെരഞ്ഞെടുക്കുക. അപ്പോള്‍ തയാറാക്കേണ്ട പേജിന്‍റെ വിശദാംശങ്ങള്‍ തെരഞ്ഞെടുക്കാനുള്ള ബോക്സ് തെളിയും.

2. ഈ ബോക്സില്‍ പേജ് സൈസ്, ഓറിയന്‍റേഷന്‍, മാര്‍ജിനുകള്‍, ആവശ്യമുള്ള പേജുകള്‍ തുടങ്ങിയ കാര്യങ്ങള്‍ തെരഞ്ഞെടുക്കാം. ഒരു സാധാരണ പേജാണ് തയാറാക്കേണ്ടതെങ്കില്‍ Page Size നുനേരെ കാണുന്ന ബോക്സില്‍നിന്ന് Letter എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

3. പേജിന്‍റെ വിശദാംശങ്ങള്‍ നിര്‍ണയിച്ചതിനുശേഷം OK ക്ലിക്ക് ചെയ്താല്‍  പുതിയ പേജിലേക്ക് പോകാം.

4. പേജ് തെളിഞ്ഞാല്‍ അതിന്‍റെ മുകളില്‍ Layout ഓപ്ഷനിനല്‍ Column Guides ല്‍ ക്ലിക്ക് ചെയ്താല്‍ പേജില്‍ ആവശ്യമുള്ള കോളങ്ങള്‍ ഏത്രയെന്ന് നിര്‍ണയിക്കാം.

5.  പുതിയ പേജില്‍ മാറ്റര്‍ നേരിട്ട് അടിക്കാന്‍ Ctrl ബട്ടനും Tയും ഒന്നിച്ച് അമര്‍ത്തിയാല്‍ തെളിയുന്ന Character Specification ബോക്സില്‍നിന്നും ആവശ്യമുള്ള ഫോണ്ട്, സൈസ്, പൊസിഷന്‍ തുടങ്ങിയവ തെരഞ്ഞെടുക്കാം. തുടര്‍ന്ന് മാറ്റര്‍ ടൈപ്പ് ചെയ്തു തുടങ്ങാം. ടൈപ്പ് ചെയ്യുന്ന മാറ്റര്‍ മൊത്തമായോ ഏതെങ്കിലും ഭാഗത്തിന്‍റെ മാത്രമായോ ഫോണ്ടും സൈസും നിറവും മാറ്റാവുന്നതാണ്.
6. മറ്റേതെങ്കിലും ഫയലുകളോ ചിത്രങ്ങളോ ഇംപോര്‍ട്ട് ചെയ്യുന്നതിന് File ഓപ്ഷനില്‍ പോയി Place സെലക്ട് ചെയ്താല്‍ മതിയാകും. വേര്‍ഡ് പ്രോസസിംഗ് പ്രോഗ്രാമുകളില്‍നിന്നാണ് പേജ് മേക്കറിലേക്ക് മാറ്റര്‍ സാധാരണയായി ഇംപോര്‍ട്ട് ചെയ്യുന്നത്. തെരഞ്ഞെടുത്ത മാറ്റര്‍ ഇംപോര്‍ട്ടിന് തയാറായാല്‍ കര്‍സര്‍ ഒരു ചെറിയ ടെക്സ്റ്റ് ഡോക്കുമെന്‍റ് പോലെ കാണപ്പോടും. മൗസ് ക്ലിക്ക് ചെയ്തു പിടിച്ചുകൊണ്ട് ആവശ്യമുള്ള സ്ഥലത്ത് ചതുരാകൃതിയില്‍ വലിച്ചുവിട്ടാല്‍ മാറ്റര്‍ അവിടെ ഇടംപിടിക്കും. ചിത്രങ്ങളും ഏറെക്കുറെ സമാനരീതിയിലാണ് ഇംപോര്‍ട്ട് ചെയ്യുന്നത്.
7. ടൈപ്പ് ചെയ്തു തുടങ്ങുന്പോള്‍തന്നെ  Ctrl ബട്ടനും S ബട്ടനും ഒന്നിച്ചമര്‍ത്തി ഫയല്‍ സേവ് ചെയ്യുക. ടൈപ്പിംഗ് തുടരുന്നതിനിടെയും പൂര്‍ത്തയായശേഷവും ഇത് ആവര്‍ത്തിക്കുക. 

8. പേജ് മേക്കറില്‍ ടൈപ്പ് ചെയ്ത മാറ്ററിന്‍റെ ഒരു ഭാഗമോ മറ്റേതെങ്കിലും ഡോക്കുമെന്‍റിലുള്ള മാറ്ററോ കോപ്പി ചെയ്യാന്‍  ആവശ്യമുള്ള ഭാഗം മൗസ് ഉപയോഗിച്ച് തെരഞ്ഞെടുത്തശേഷം Ctrl ബട്ടനും C ബട്ടനും ഒന്നിച്ചമര്‍ത്തുക. കോപ്പി ചെയ്ത മാറ്റര്‍ പേസ്റ്റ് ചെയ്യേണ്ടിടത്ത് കര്‍സര്‍ എത്തിച്ചശേഷം Ctrl ബട്ടനും Vബട്ടനും ഒന്നിച്ചമര്‍ത്തുക. 

9. ടൈപ്പ് ചെയ്ത/ഡിസൈന്‍ ചെയ്ത പേജിന്‍റെ പ്രിന്‍റൗട്ട് എടുക്കാന്‍ File ക്ലിക്ക് ചെയ്ത് Print തെരഞ്ഞെടുക്കുകയോ Ctrl ബട്ടനും P ബട്ടനും ഒന്നിച്ച് അമര്‍ത്തുകയോ ചെയ്യുക.


5 comments:

. said...

അച്ചടിക്കുന്നതിനും വെബ്ബില്‍ പ്രസിദ്ധീകരിക്കുന്നതിനുമായി പബ്ലിക്കേഷനുകള്‍ തയാറാക്കുന്നതിന് അഡോബ് പേജ്മേക്കര്‍ ഉപയോഗിക്കുന്നു. പേജ്മേക്കറില്‍ തയാറാക്കുന്ന ഫയലുകള്‍ പോര്‍ട്ടബിള്‍ ഡോക്കുമെന്‍റ് ഫോര്‍മാറ്റിലേക്ക് (പി.ഡി.എഫ്) മാറ്റുവാനും സാധിക്കും. പേജ്മേക്കര്‍ വേര്‍ഷന്‍-7 2001ലാണ് പുറത്തിറക്കിയത്. പേജ്മേക്കര്‍ 7.0 ഉപയോഗിക്കുന്ന രീതിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്.

Heera said...

വളരെ ഉപയോഗ പ്രദമായ ആര്ട്ടിക്കല്‍. . കൂടുതല്‍ പ്രതീക്ഷിക്കുന്നു. നന്ദി. :)

Kishore Kumar said...

കൂടുതല്‍ ചേര്‍ത്ത് ഉപയോഗപ്രദമായ നല്ല ഒരു ആര്‍ട്ടിക്കിള്‍ ആക്കുക.നന്ദി

DigiKart said...

How to type malayalam in page maker.
When i type malayalam it shows question marks only
How can i solve it?

പ്രശാന്ത് കൊളച്ചേരി said...

ഗൂഗിൽ ഇൻഡിക് ചെയ്ത് ടൈപ്പ് it ഉപയോഗിക്കൂ

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls