21നും 35നും ഇടയ്ക്ക് പ്രായമുള്ളവരെയാണ് തൊഴില്‍രഹിത വേതനത്തിനായി പരിഗണിക്കുന്നത്. കുടുംബ വാര്‍ഷിക വരുമാനം 12,000 രൂപയില്‍ കവിയരുത്. ഇവിടെ നല്‍കിയിരിക്കുന്ന നിബന്ധനകള്‍ കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാണ്.
1. നിര്‍ദിഷ്ട ഫോറത്തിലുള്ള രണ്ട് അപേക്ഷകര്‍ സമര്‍പ്പിക്കണം.
2.എസ്.എസ്.എല്‍.സി ബുക്കിലെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പുകള്‍, എംപ്ലോയ് മെന്‍റ് രജിസ്ഷ്ട്രേഷന്‍ കാര്‍ഡ്, നിലവില്‍ വേതനം വാങ്ങുന്നവരാണെങ്കില്‍ അതിന് ഉപയോഗിക്കുന്ന കാര്‍ഡ്, റേഷന്‍കാര്‍ഡിന്‍റെ 1,2 പേജുകളുടെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
3. സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ ഔപചാരിക വിദ്യാഭ്യാസം നടത്തുന്നവരെയാണ് ഈ പദ്ധതിയില്‍ വിദ്യാര്‍ത്ഥികളായി പരിഗണിക്കുന്നത്. ആറു മാസം വരെയുള്ള കന്പ്യൂട്ടര്‍ പഠനം, ടൈപ്പ് റൈറ്റിംഗ്, ഷോര്‍ട്ട്ഹാന്‍ഡ്, ഇവയെ ഈ നിര്‍വചനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകാരമില്ലാത്ത കോഴ്സുകളില്‍ പഠിക്കുന്നവര്‍ വിദ്യാര്‍ത്ഥി എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നില്ല.
4. അപേക്ഷകര്‍ എസ്.എസ്.എല്‍സി പാസായവരായിരിക്കണം. സ്പേഷ്യല്‍ ചാന്‍സില്‍ ഏയ്ജ് ഓവര്‍ പാസുകാര്‍ക്ക് വേതനത്തിന് അര്‍ഹതയില്ല.
5. പട്ടികജാതി, പട്ടികവര്‍ഗ,വികലാംഗ വിഭാഗങ്ങളിലുള്ള അപേക്ഷകര്‍ എസ്.എസ്.എല്‍.സി തോറ്റതിന്‍റെ രേഖ ഹാജരാക്കിയാല്‍ മതിയാകും.
6. തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിക്കുന്പോള്‍ പതിനെട്ടു വയസ്സിനുശഷം മൂന്നു വര്‍ഷം രജിസ്ടേഷന്‍ ഉണ്ടായിരിക്കേണ്ടതും 35 വയസില്‍ താഴെ പ്രായമുള്ളവരുമായിരിക്കണം. അംഗവൈകല്യമുള്ളവര്‍ക്ക് 18 വയസിനു ശേഷം രണ്ടുവര്‍ഷമെങ്കിലും സീനിയോറിറ്റി ഉണ്ടായിരിക്കേണ്ടതും 35 വയസ് കഴിയാന്‍ പാടില്ലാത്തതുമാകുന്നു.
7.തൊഴില്‍ രഹിതര്‍ എന്നാല്‍ വരുമാന മാനദണ്ഡം 2 പ്രകാരം വിദ്യാര്‍ത്ഥിയായിരിക്കരുത്. സര്‍ക്കാരില്‍നിന്ന് തുടര്‍ച്ചയായി ധനസഹായം സ്വീകരിക്കുന്ന ആളാകരുത്.
8. അപേക്ഷാഫീസ് ഇല്ല.
9. അപേക്ഷിച്ച് 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത് അപേക്ഷകനെ വിവരം അറിയിക്കുന്നതാണ്.