Monday, March 8, 2010

ചിരട്ടക്കനല്‍ ഇസ്തിരിപ്പെട്ടി ഉപയോഗിക്കുന്നത് എങ്ങനെ

തുണിത്തരങ്ങള്‍ തേക്കാന്‍ വൈദ്യുതി ഇസ്തിരിപ്പെട്ടി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും കൂടുതല്‍ മികച്ച രീതിയില്‍ തേക്കുന്നതിന് ചിരട്ടക്കനല്‍ ഉപയോഗിക്കുന്ന പഴയ ഇസ്തിരിപ്പെട്ടിതന്നെയാണ് ഉത്തമം എന്ന് പറയപ്പെടുന്നു. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഇസ്തിരിയിടല്‍ തൊഴിലായി സ്വീകരിച്ചിട്ടുള്ളവരും ഇതേ പെട്ടിയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. വീടുകളില്‍ ചിരട്ടക്കനല്‍ ഇട്ട് ഇസ്തിരിപ്പെട്ടി സജ്ജീകരിക്കുന്നത് എങ്ങനെയന്നു നോക്കാം.

1. തേങ്ങ ചുരണ്ടി രണ്ടാഴ്ച് യെങ്കിലും കഴിഞ്ഞ ചിരട്ടയാണ് ഇസ്തിരിക്ക് ഉപയോഗിക്കാന്‍ നല്ലത്. ഇത് അടുപ്പിലോ പുറത്തോ ഇട്ട് കത്തിക്കുക. അടുപ്പിലെ കനലിനു മുകളില്‍ വെച്ചാല്‍ ചിരട്ട പെട്ടെന്ന് കത്തും. ഗ്യാസ് അടുപ്പിനു മുകളില്‍ വെച്ച് തീപിടിപ്പിച്ചശേഷം വലിയ മണ്‍പാത്രത്തിലോ മറ്റോ ഇട്ട് കത്തിക്കാനും സാധിക്കും. ഇസ്തിരിപ്പെട്ടിക്കുള്ളിലിട്ട് ചിരട്ട കത്തിക്കുന്നത് ഒഴിവാക്കുക.

2. ചിരട്ട കത്തിത്തീര്‍ന്നാലുടന്‍ കനല്‍ ഇസ്തിരിപ്പെട്ടിയിലേക്ക് മാറ്റുക. സാധാരണ ഇസ്തിരിപ്പെട്ടിയില്‍ നാലു ചിരട്ടകളുടെ കനല്‍ വരെ നിറയ്ക്കാനാകും.


3. പുക പൂര്‍ണമായും ഒഴിവാക്കുന്നതനായി പെട്ടിയില്‍ ഇട്ടശേഷം ഒന്നുകൂടി ഊതിക്കത്തിക്കുക.


4. തേക്കുന്ന മേശയില്‍ എത്തിച്ചശേഷം ഏതെങ്കിലും ഉപയോഗശൂന്യമായ തുണിയില്‍ ആദ്യം തേച്ച് ചുട് പരിശോഘിക്കുക.

5. തുടര്‍ന്ന് മറ്റു തുണികള്‍ തേക്കുക.



6. തേക്കുന്ന മേശയില്‍വെച്ച് പെട്ടിയുടെ വശത്തെ ദ്വാരങ്ങളിലൂടെ ഊതാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

2 comments:

. said...

തുണിത്തരങ്ങള്‍ തേക്കാന്‍ വൈദ്യുതി ഇസ്തിരിപ്പെട്ടി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും കൂടുതല്‍ മികച്ച രീതിയില്‍ തേക്കുന്നതിന് ചിരട്ടക്കനല്‍ ഉപയോഗിക്കുന്ന പഴയ ഇസ്തിരിപ്പെട്ടിതന്നെയാണ് ഉത്തമം എന്ന് പറയപ്പെടുന്നു.

Unknown said...

നേന്ത്രവാഴകൾ കാറ്റിൽ വീണുപോകാതെ പരസ്പരം വള്ളികൾ കൊണ്ട് കെട്ടി സംരക്ഷിക്കുന്നതെങ്ങനെയെന്ന് ഒന്നു പറഞ്ഞുതരാമോ?

-സുഖവിരേചനൻ നായർ.

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls