Wednesday, March 10, 2010

ചായ(പാലൊഴിച്ചത്) ഉണ്ടാക്കുന്നത് എങ്ങനെ?

പാല്‍ ഉപയോഗിച്ചും പാല്‍പ്പൊടി ഉപയോഗിച്ചും ചായ തയാറാക്കാം. തിളപ്പിച്ച പാലും കട്ടന്‍ ചായയും ആവശ്യമായ അളവില്‍ ചേര്‍ത്ത് ഉണ്ടാക്കാനാകുമെങ്കിലും പാല്‍ തിളപ്പിച്ച് അതില്‍ ചായപ്പൊടിയിട്ട് തയാറാക്കുന്ന ചായയാണ് രുചിയിലും ഗുണത്തിലും ഉത്തമമെന്ന് പറയപ്പെടുന്നു. ഇത് ഉണ്ടാക്കുന്ന രീതി ചുവടെ.


1.ഒരു പാത്രത്തില്‍ ആവശ്യത്തിന് പാല്‍ എടുത്ത് ആവശ്യമെങ്കില്‍ വെള്ളവും ചേര്‍ത്ത് സാധാരണ അടുപ്പിലോ സ്റ്റൗവിലോ വച്ച് തിളപ്പിക്കുക.


2. പാല്‍ തിളച്ചു തുടങ്ങുന്പോള്‍ ആവശ്യമുള്ളത്ര തേയിലപ്പൊടി ചേര്‍ക്കുക.


3. തീ കുറച്ചുവെച്ച് അല്‍പ്പനേരം കൂടി തിളയ്ക്കാന്‍ അനുവദിക്കുക.


4. സ്റ്റൗ ഓഫാക്കുകയോ അടുപ്പില്‍നിന്ന് മാറ്റിവെക്കുകയോ ചെയ്ത് പൊടി തങ്ങാന്‍ വയ്ക്കുക.


5. പൊടി തങ്ങിയശേഷം പഞ്ചസാര ചേര്‍ത്തിളക്കി, അരിച്ച് ഗ്ലാസിലൊഴിച്ച് ഉപയോഗിക്കാം.


6. പഞ്ചസാര മൊത്തമായി ചേര്‍ക്കേണ്ടതില്ലെങ്കില്‍ ഗ്ലാസിലൊഴിച്ചശേഷം ആവശ്യത്തിനനുസരിച്ച് ചേര്‍ത്താലും മതിയാകും.

1 comments:

. said...

തിളപ്പിച്ച പാലും കട്ടന്‍ ചായയും ആവശ്യമായ അളവില്‍ ചേര്‍ത്ത് ഉണ്ടാക്കാനാകുമെങ്കിലും പാല്‍ തിളപ്പിച്ച് അതില്‍ ചായപ്പൊടിയിട്ട് തയാറാക്കുന്ന ചായയാണ് രുചിയിലും ഗുണത്തിലും ഉത്തമമെന്ന് പറയപ്പെടുന്നു.

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls