Tuesday, March 9, 2010

വാര്‍ത്താസമ്മേളനം നടത്തുന്നത് എങ്ങനെ?

പ്രാദേശിക തലത്തിനപ്പുറം പ്രാധാന്യമുള്ള വാര്‍ത്തകള്‍ എല്ലാ മാധ്യമങ്ങളിലും ഒരേസമയം വരുന്നതിനായാണ് പൊതുവേ വാര്‍ത്താസമ്മേളനം നടത്തുന്നത്. പ്രാദേശിക കേന്ദ്രങ്ങളില്‍ വാര്‍ത്താസമ്മേളനങ്ങള്‍ക്ക് സംവിധാനമുണ്ടെങ്കിലും ഫലപ്രദമായ രീതിയില്‍ നടത്താന്‍ സാധിക്കുന്നത് ജില്ലാ കേന്ദ്രങ്ങളിലെ പ്രസ് ക്ലബുകളിലോ ഹോട്ടലുകളിലോ മറ്റു കേന്ദ്രങ്ങളിലോ ആണ്.




1. വാര്‍ത്താസമ്മേളനത്തിന്‍റെ തീയതി തീരുമാനിച്ച് മുന്‍കൂട്ടി പ്രസ് ക്ലബില്‍ പണമടച്ച് ബുക്ക് ചെയ്യുക.

2.വാര്‍ത്താസമ്മേളനത്തില്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ എഴുതി ഒരു വാര്‍ത്താക്കുറിപ്പ് തയാറാക്കുക. അതായത് പ്രധാനപ്പെട്ട കാര്യങ്ങള്‍ ആദ്യം എന്ന രീതിയില്‍. കയ്യെഴുത്തു പ്രതിക്കു പകരം അച്ചടിച്ച പതിപ്പാണെങ്കില്‍ ഉചിതം.

3. വാര്‍ത്താസമ്മേളനത്തിനു മുന്പ് വാര്‍ത്താക്കുറിപ്പ് എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും നല്‍കുക.


4.വാര്‍ത്താസമ്മേളനവേദിയിലിരിക്കുന്ന വ്യക്തി, അല്ലെങ്കില്‍ വ്യക്തികളെ പരിചയപ്പെടുത്തിയശേഷം സംസാരിച്ചു തുടങ്ങുക.


5.വാര്‍ത്താക്കുറിപ്പിലുള്ള വിവരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക.


6. വിഷയം അവതരിപ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ ക്ഷണിക്കുക.


7. ചോദ്യങ്ങളുണ്ടായാല്‍ വിശദീകരണങ്ങള്‍ നല്‍കുക. വിശദീകരണം വഴിവിട്ടുപോകാനും അതുവഴി പത്രസമ്മേളനംതന്നെ പ്രയോജനരഹിതമായിത്തീരാനുമുള്ള സാഹചര്യം ഒഴിവാക്കുക.


8. ചോദ്യങ്ങള്‍ കഴിഞ്ഞാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് പത്രസമ്മേളനം അവസാനിപ്പിക്കുക.

3 comments:

. said...

പ്രാദേശിക കേന്ദ്രങ്ങളില്‍ വാര്‍ത്താസമ്മേളനങ്ങള്‍ക്ക് സംവിധാനമുണ്ടെങ്കിലും ഫലപ്രദമായ രീതിയില്‍ നടത്താന്‍ സാധിക്കുന്നത് ജില്ലാ കേന്ദ്രങ്ങളിലെ പ്രസ് ക്ലബുകളിലോ ഹോട്ടലുകളിലോ മറ്റു കേന്ദ്രങ്ങളിലോ ആണ്.

ശ്രദ്ധേയന്‍ | shradheyan said...

അപ്പൊ ചായ..?? :) നല്ലൊരു ഇന്‍ഫര്‍മേഷന്‍.

. said...

ശ്രദ്ധേയന്‍,
പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തുന്നവര്‍ ചായ കൊടുക്കേണ്ടതില്ല. പത്രസമ്മേളനത്തിനു വരുന്നവര്‍ക്ക് പ്രസ് ക്ലബുകളില്‍തന്നെ ചായ ക്രമീകരിക്കാറുണ്ട്. കള്ള്, ഭക്ഷണം എന്നിവയുടെ ചെലവ് ഒഴിവാക്കാന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഇടയ്ക്ക് പ്രസ് ക്ലബുകളില്‍ പത്രസമ്മേളനം നടത്തുന്നുണ്ട്.

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls