Wednesday, March 3, 2010

എക്കിള്‍ എങ്ങനെ നിര്‍ത്താം?

ഉരോദര ഭിത്തി അവവാ ഡയഫ്രത്തിലെ കോച്ചിവലിയാണ് എക്കിളിന് കാരണമാകുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെയും ശേഷവും അല്ലാത്ത സമയങ്ങളിലും എക്കിള്‍ അനുഭവപ്പെടാറുണ്ട്. എക്കിള്‍ അനിയന്ത്രിതമായി തുടര്‍ന്നാല്‍ അപകടകരമാകാറുമുണ്ട്. ഇത് നിയന്ത്രിക്കുന്നതിനും നിര്‍ത്തുന്നതിനും പല മാര്‍ഗങ്ങള്‍ പരീക്ഷിക്കാം. ഇതില്‍ ഓരോ മാര്‍ഗത്തിന്‍റെയും പ്രായോഗികത അത് പരീക്ഷിക്കുന്ന വ്യക്തിയുടെ ശരീരം അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. സാധാരണ പ്രയോഗത്തിലുള്ള ചില മാര്‍ഗങ്ങളാണ് ചുവടെ പറയുന്നത്. 'എങ്ങനെ'യിലെ മറ്റ് വൈദ്യശാസ്ത്രക്കുറിപ്പുകള്‍ പോലെ ഇതും അന്തിമ വാക്കല്ല എന്ന് ഓര്‍ക്കുക.


1. എക്കിള്‍ അനുഭവപ്പെട്ടാലുടന്‍ മൂന്നു നാല് വായു ഗുളികകള്‍ ചവച്ചരച്ച് കഴിക്കുക.

2. മുക്കാല്‍ മിനിറ്റ് നേരത്തേക്ക് ശ്വാസം പിടിച്ചു നില്‍ക്കുക. തുടര്‍ന്ന് ശ്വാസം വിടുക.

3. ശ്വാസം വിടാതെ ഒരു ഗ്ലാസില്‍നിന്ന് പതിനഞ്ച് തവണ വെള്ളം വലിച്ചുകുടിക്കുക.


4. ഒരു തുണിയില്‍ ഐസ് ക്യൂബ് കെട്ടി വയറിനും നെഞ്ചിനുമിടയില്‍ ഉരോദരഭിത്തിയുടെ ഭാഗത്ത് ഏതാനും നിമിഷം വയ്ക്കുക.


5. ഒരു പേപ്പര്‍ കോട്ടി അതിനുള്ളിലേക്ക് തുടര്‍ച്ചയായി ശ്വസിക്കുക.


6. ഒരു സ്പൂണ്‍ പഞ്ചസ്സാരയോ കല്‍ക്കണ്ടത്തരിയോ ചവച്ചരച്ച് കഴിക്കുക.


7.മൂന്നു മണിക്കൂറിനു ശേഷവും ഈ മാര്‍ഗങ്ങളൊന്നും ഫലപ്രദമല്ലെന്നു കണ്ടാല്‍ എത്രയും വേഗം ഒരു ഡോക്ടറെ സമീപിക്കുക.

5 comments:

. said...

എക്കിള്‍ നിര്‍ത്തുന്നതിന് സാധാരണ പ്രയോഗത്തിലുള്ള ചില മാര്‍ഗങ്ങളാണ് ഇവടെ പറയുന്നത്. 'എങ്ങനെ'യിലെ മറ്റ് വൈദ്യശാസ്ത്രക്കുറിപ്പുകള്‍ പോലെ ഇതും അന്തിമ വാക്കല്ല എന്ന് ഓര്‍ക്കുക.

Anonymous said...

trying കല്‍ക്കണ്ടത്തരി .. :)

Muhammed Ajmal said...

thanx for the post :)

Unknown said...

Thank you very much...😊

jeph said...

Thanks

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls