Sunday, March 7, 2010

ഗ്രാമപഞ്ചായത്തില്‍നിന്ന്‌ ജനന/മരണ സര്‍ട്ടഫിക്കറ്റുകള്‍ കിട്ടുന്നത്‌ എങ്ങനെ?


ജനന/മരണ സര്‍ട്ടഫിക്കറ്റിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്കാണ്‌ സമര്‍പ്പിക്കേണ്ടത്‌. ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള ജനനങ്ങളുടെയും മരണങ്ങളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ലഭിക്കൂ. ഇതിലെ വ്യവസ്ഥകള്‍ കാലാനുസൃതമായി മാറ്റങ്ങള്‍ക്ക്‌ വിധേയമാണ്‌.


1. അഞ്ചു രൂപയുടെ കോര്‍ട്ട്‌ ഫീ സ്റ്റാമ്പൊട്ടിച്ച നിര്‍ദിഷ്‌ട മാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കണം.

2. അപേക്ഷകന്റെ പേരിലുള്ള പത്തു രൂപയുടെ മുദ്രപ്പത്രം ഇതോടൊപ്പം നല്‍കണം.


3. തെരച്ചില്‍ ഫീസ്‌ ഒരു വര്‍ഷത്തേക്ക്‌ രണ്ടു രൂപയും പകര്‍ത്തല്‍ ഫീസ്‌ അഞ്ചു രൂപയും ഫോറത്തിന്റെ വില മൂന്നു രൂപയും നല്‍കണം.


4. അപേക്ഷ സമര്‍പ്പിച്ച്‌ അഞ്ചു പ്രവൃത്തി ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതാണ്‌.

2 comments:

. said...

ജനന/മരണ സര്‍ട്ടഫിക്കറ്റിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിക്കാണ്‌ സമര്‍പ്പിക്കേണ്ടത്‌. ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള ജനനങ്ങളുടെയും മരണങ്ങളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ലഭിക്കൂ.

Anonymous said...

when i submitted the application, they gave a receipt in which it says the certificate will be delivered after 45 days.

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls