Thursday, March 25, 2010

ഗ്രാമപ്പഞ്ചായത്തില്‍ വിധവാപെന്‍ഷന് അപേക്ഷിക്കുന്നത് എങ്ങനെ?

പതിനെട്ടു വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീകളുടെ അപേക്ഷകളാണ് വിധവാപെന്‍ഷനുവേണ്ടി ഗ്രാമപഞ്ചായത്തില്‍ പരിഗണിക്കുക. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. ഇവിടെ ചേര്‍ത്തിട്ടുള്ള നിബന്ധനകള്‍  കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാണ്.

1.നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷയ്ക്കൊപ്പം ഭര്‍ത്താവിന്‍റെ മരണ സര്‍ട്ടിഫിക്കറ്റോ ഉപേക്ഷിക്കപ്പെട്ടതു സംബന്ധിച്ച രേഖയോ ഏഴു വര്‍ഷമായി ഭര്‍ത്താവിന്‍റെ അസാന്നിധ്യം സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.

2. റേഷന്‍ കാര്‍ഡും ഭൂസ്വത്തിന്‍റെ വിവരങ്ങളും ഹാജരാക്കണം

3.അപേക്ഷ മാനസിക വൈകല്യമുള്ളയാളാണെങ്കില്‍ രക്ഷാകര്‍ത്താവിന് അവരുടെ പേരില്‍ അപേക്ഷ നല്‍കാവുന്നതും പെന്‍ഷന്‍ സ്വീകരിക്കാവുന്നതുമാണ്.

4. അപേക്ഷകയ്ക്ക് വരുമാനം ഉണ്ടായിരിക്കരുത്. അല്ലെങ്കില്‍ പ്രതിവര്‍ഷ കുടുംബവരുമാനം 3600 രൂപയില്‍ കവിയാന്‍ പാടില്ല. ഇരുപതു വയസു കഴിഞ്ഞ ആണ്‍മക്കളുടെ ഉള്‍പ്പെടെ വരുമാനം കുടുംബവരുമാനമായി കണക്കാക്കും.

5.അപേക്ഷക സംസ്ഥാനത്തുതന്നെ മൂന്നു വര്‍ഷമായി താമസിച്ചുവരുന്നയാളായിരിക്കണം

6.ഭര്‍ത്താവ് മരിച്ചവരെയും വിവാഹമോചനം നേടിയവരെയും ഏഴു വര്‍ഷത്തിലധികമായി ഭര്‍ത്താവിന്‍റെ അസാന്നിധ്യം അനുഭവിക്കുന്നവരെയുമാണ് വിധവകളായി പരിഗണിക്കുക.

7. അപേക്ഷക യാചകവൃത്തി ചെയ്യുന്നയാളോ അഗതി മന്ദിരത്തിലെ അന്തേവാസിയോ മറ്റ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നയാളോ ആയിരിക്കരുത്

8. അപേക്ഷാ ഫീസ് ഇല്ല

9. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത് അപേക്ഷകന് വിവരം നല്‍കുന്നതാണ്.

1 comments:

. said...

അപേക്ഷകയ്ക്ക് വരുമാനം ഉണ്ടായിരിക്കരുത്. അല്ലെങ്കില്‍ പ്രതിവര്‍ഷ കുടുംബവരുമാനം 3600 രൂപയില്‍ കവിയാന്‍ പാടില്ല. ഇരുപതു വയസു കഴിഞ്ഞ ആണ്‍മക്കളുടെ ഉള്‍പ്പെടെ വരുമാനം കുടുംബവരുമാനമായി കണക്കാക്കും

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls