Thursday, March 4, 2010

സ്‌കൂള്‍, കോളേജ്‌തല ഡിബേറ്റ്‌ മത്സരത്തിന്‌ മാര്‍ക്കിടുന്നത്‌ എങ്ങനെ?

ഒരു പ്രത്യേക വിഷയത്തിന്റമേലുള്ള ചര്‍ച്ചയാണ്‌ ഡിബേറ്റ്‌ എന്ന്‌ അറിയപ്പെടുന്നത്‌. സ്‌കൂള്‍, കോളേജ്‌ തലങ്ങളിലുള്ള മത്സരങ്ങളില്‍ പൊതുവേ ഒരു ടീമില്‍ രണ്ടു പേരാണ്‌ ഉണ്ടാകുക. ആദ്യത്തെ ആള്‍ അനുകൂലിച്ചും രണ്ടാമത്തെ ആള്‍ എതിര്‍ത്തും സംസാരിക്കുന്നു. രണ്ടു പേരുടെയും മികവാണ്‌ ടീമിന്റെ ജയസാധ്യത നിര്‍ണയിക്കുന്നത്‌. ഡിബേറ്റ്‌ മത്സരം വിലയിരുത്തുമ്പോള്‍ ഇനിപ്പറയുന്ന കാര്യങ്ങളാണ്‌ പ്രധാനമായും ശ്രദ്ധിക്കേണ്ടത്‌.

 

1. വിഷയത്തിലുള്ള അറിവ്‌ : പൊതുവെ ആകെ മാര്‍ക്ക്‌ 100 ആയിരിക്കും. ഇതില്‍ 50 മാര്‍ക്ക്‌ ടീമംഗങ്ങള്‍ക്ക്‌ വിഷയത്തിലുള്ള അറിവിനായി നീക്കിവെച്ചിരിക്കുന്നു. വിഷയത്തെ ആഴത്തില്‍ സംസാരിക്കാന്‍ സമയമുണ്ടാവില്ലെങ്കിലും അവതരണരീതിയെ കൃത്യമായി വിലയിരുത്തിയാല്‍ പ്രസംഗകരുടെ അറിവ്‌ വ്യക്തമാകും. അനുകൂലിക്കുന്നയാള്‍ പറയുന്ന പോയിന്റുകള്‍ എണ്ണിയെണ്ണി അതേ നാണയത്തില്‍ ഖണ്ഡിക്കാന്‍ എതിര്‍ക്കുന്നയാള്‍ക്ക്‌ കഴിയണം.

2. അവതരണ മികവ്‌ : വിഷയം എത്രമാത്രം ആകര്‍ഷകവും കൃത്യവുമായി കൈകാര്യം ചെയ്‌തിരിക്കുന്നു എന്നതാണ്‌ ഇവിടെ പരിശോധിക്കുന്നത്‌. അവതരണ മികവിന്‌ ആകെ മാര്‍ക്ക്‌ 10 ആണ്‌.

3. സദസ്യരെ ആര്‍ഷിക്കുന്നതിലുള്ള മികവ്‌ : വെറുതെ വിഷയം പറഞ്ഞുപോകുന്നതിലുപരിയായി സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും അവരെ വിഷയത്തിലേക്ക്‌ അടുപ്പിക്കുകയും ചെയ്യുന്നതില്‍ ടീമംഗങ്ങള്‍ എത്രമാത്രം വിജയിച്ചിരിക്കുന്നു എന്നതാണ്‌ ഇവിടെ പരിശോധിക്കുന്നത്‌. ഈ വിഭാഗത്തിലും ആകെ മാര്‍ക്ക്‌ 10 ആണ്‌.


4. ഭാഷാമികവ്‌ : മത്സരം ഏതു ഭാഷയിലാണെങ്കിലും ആ ഭാഷയോട്‌ മത്സരാര്‍ത്ഥികള്‍ എത്രമാത്രം നീതി പുലര്‍ത്തുന്നു എന്നതാണ്‌ ഇവിടെ പരിശോധിക്കുന്നത്‌. അക്ഷരസ്‌ഫുടത, ഉച്ചാരണ ശുദ്ധി, കവിതകളും മറ്റ് ഉദ്ധരികളും തെറ്റില്ലാതെ പരാമര്‍ശിക്കുക തുടങ്ങിയ കാര്യങ്ങളാണ്‌ ഇവിടെ പരിഗണിക്കുന്നത്‌. ഈ വിഭാഗത്തിന്‌ 20 മാര്‍ക്ക്‌.


5. സമയപരിധി: ഡിബേറ്റിന്‌ ഓരോരുത്തര്‍ക്കും അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ വിഷയം അവതരിപ്പിച്ചു തീര്‍ക്കുന്നതിന്‌ 10 മാര്‍ക്ക്‌. സമയം കഴിഞ്ഞും പ്രസംഗം തുടരുന്നതിനും മുന്നറിയിപ്പ്‌ ബെല്‍ കേട്ടത്തിനുശേഷം പെട്ടെന്ന്‌ പ്രസംഗം അവസാനിപ്പിക്കുന്നതിനുമൊക്കെ മാര്‍ക്ക് കുറയ്‌ക്കാം.


6. ആകെ. മേല്‍പ്പറഞ്ഞ ഓരോ വിഭാഗത്തിലും അംഗങ്ങള്‍ക്കു ലഭിച്ച മാര്‍ക്കുകള്‍ കൂട്ടുന്നതായിരിക്കും ടീമിന്റെ ആകെ മാര്‍ക്ക്‌. ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ ലഭിച്ച പ്രസംഗകനെ മികച്ച ഡിബേറ്ററായി തെരഞ്ഞെടുക്കാം.

1 comments:

. said...

ഒരു പ്രത്യേക വിഷയത്തിന്റമേലുള്ള ചര്‍ച്ചയാണ്‌ ഡിബേറ്റ്‌ എന്ന്‌ അറിയപ്പെടുന്നത്‌. സ്‌കൂള്‍, കോളേജ്‌ തലങ്ങളിലുള്ള മത്സരങ്ങളില്‍ പൊതുവേ ഒരു ടീമില്‍ രണ്ടു പേരാണ്‌ ഉണ്ടാകുക. ആദ്യത്തെ ആള്‍ അനുകൂലിച്ചും രണ്ടാമത്തെ ആള്‍ എതിര്‍ത്തും സംസാരിക്കുന്നു. രണ്ടു പേരുടെയും മികവാണ്‌ ടീമിന്റെ ജയസാധ്യത നിര്‍ണയിക്കുന്നത്‌.

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls