Tuesday, March 9, 2010

ഫോട്ടോ നേരിട്ട് കാണാവുന്ന രീതിയില്‍ ഈ-മെയില്‍ അയയ്ക്കുന്നത് എങ്ങനെ?

സാധാരണ ഈമെയിലില്‍ അറ്റാച്ച്‌ ചെയ്യുന്ന ഫോട്ടോകള്‍ മെയില്‍ തുറക്കുമ്പോള്‍ നേരിട്ട്‌ കാണാനാവില്ല. ചില ചിത്രങ്ങള്‍ സ്റ്റാംപ്‌ വലിപ്പത്തില്‍ മെയിലില്‍ കാണാന്‍ കഴിയുമെങ്കിലും അവയുടെ പൂര്‍ണ രൂപം വ്യക്തമാകുന്നതിന്‌ ഡൗണ്‍ലോഡ്‌ ചെയ്യേണ്ടിവരുന്നു. എന്നാല്‍ മെയിലില്‍ ക്ലിക്ക്‌ ചെയ്‌താലുടന്‍തന്നെ ചിത്രങ്ങള്‍ പൂര്‍ണരൂപത്തില്‍ തെളിയുന്നതിന്‌ മാര്‍ഗങ്ങളുണ്ട്. ഇത്തരം മെയിലുകള്‍ക്ക്‌ പൊതുവെ എംബഡ്‌ ഇമേജ്‌ മെയില്‍ എന്നാണ്‌ പറയുക.  എംബഡ്‌ ഇമേജ്‌ മെയില്‍ ഉണ്ടാക്കുന്നതിനുള്ള മാര്‍ഗങ്ങളിലൊന്നാണ്  ചുവടെ ചേര്‍ക്കുന്നത്.

1. മെയിലില്‍ തെളിയേണ്ട ചിത്രങ്ങള്‍ ആദ്യമായി ഏതങ്കിലും വെബ്‌സൈറ്റിലോ ബ്ലോഗിലോ അപ്‌ ലോഡ്‌ ചെയ്യുക.


2. അവിടെ(സൈറ്റിലോ ബ്ലോഗിലോ) യു.ആര്‍.എല്‍ വ്യക്തമാകത്തക്ക രീതിയില്‍ പടത്തിന്റെ പൂര്‍ണ രൂപം തുറക്കുക. ഉദാഹരണത്തിന്‌  ചുവടെ http://www.kerala.gov.in/ എന്ന വെബ്സൈറ്റില്‍നിന്നുള്ള വി.എസ്. അച്യുതാനന്ദന്‍റെ ചിത്രമാണ് മെയിലില്‍ ഉള്‍പ്പെടുത്തേണ്ടതെങ്കില്‍ ഈ പടം വെബ്സൈറ്റില്‍ തുറക്കുന്പോള്‍ മുകളിലത്തെ അഡ്രസ് ബാറില്‍ ചിത്രത്തിന്‍റെ യു.ആര്‍.എല്‍(http://www.kerala.gov.in/
one_yr/images/minister_index_ph/Achuthanandan.jpg) തെളിയും. ചുവന്ന നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നതാണ്  ഈ ചിത്രത്തിന്‍റെ യു.ആര്‍.എല്‍.




3. പടവും യു.ആര്‍.എലും തെളിഞ്ഞു കഴിഞ്ഞാല്‍ പടത്തിനുമുകളില്‍ മൗസ്‌ ഡ്രാഗ്‌ ചെയ്‌ത്‌ പടം പൂര്‍ണമായും സെലക്‌ട്‌ ചെയ്യുക.(പൂര്‍ണമായും സെലക്‌ട്‌ ചെയ്യപ്പെടുമ്പോള്‍ പടത്തിനുമുകളില്‍ ഷെയ്‌ഡ്‌ ഉണ്ടാകും. സാധാരണയായി ഈ ഷെയ്‌ഡിന്‌ നില നീറമായിരിക്കും.)


4. റൈറ്റ്‌ ക്ലിക്ക്‌ ചെയ്‌തശേഷം കോപ്പി ചെയ്യുക.


5. ജിമെയിലില്‍ പോയി മെയില്‍ ഏരിയയില്‍ റൈറ്റ്‌ ക്ലിക്ക്‌ ചെയ്‌ത്‌ പേസ്റ്റ്‌ ചെയ്യുക. പടം മെയിലില്‍ തെളിയും. മെയില്‍ സ്വീകരിക്കുന്നയാള്‍ അത് തുറക്കുന്പോള്‍തന്നെ പടവും കാണാനാകും.

6 comments:

. said...

മെയിലില്‍ ക്ലിക്ക്‌ ചെയ്‌താലുടന്‍തന്നെ ചിത്രങ്ങള്‍ പൂര്‍ണരൂപത്തില്‍ തെളിയുന്നതിന്‌ സംവിധാനമുണ്ട്‌. ഇത്തരം മെയിലുകള്‍ക്ക്‌ പൊതുവെ എംബഡ്‌ ഇമേജ്‌ മെയില്‍ എന്നാണ്‌ പറയുക. ഒരു എംബഡ്‌ ഇമേജ്‌ മെയില്‍ ഉണ്ടാക്കുന്നത്‌ എങ്ങനെയെന്ന്‌ നോക്കാം.

..:: അച്ചായന്‍ ::.. said...

അതിനു ഇത്രേം പെടാപാട് പെടാണ്ട മാഷെ .. go to gmail -> settings -> lab -> enable Inserting images by by Kent T.
now you can upload even from your computer

നന്ദിനിക്കുട്ടീസ്... said...

അച്ചായാ ഒരുപാട്‌ നന്ദി....

കൂതറHashimܓ said...

മൈക്രോസോഫ്റ്റ് ഓഫീസ് ഔട്ട് ലുക് ഉപയോഗിക്ക്
അതാണ് എളുപ്പം.. :)

. said...

അച്ചായന്‍,
പറഞ്ഞ സംഗതി ഞാന്‍ നോക്കി. പക്ഷെ, അത് എംബഡ്‌ ഇമേജ്‌ മെയില്‍ ആകുന്നില്ലല്ലോ.മെയില്‍ തുറക്കുന്പോള്‍ ചിത്രം കാണാം എന്നതില്‍ കവിഞ്ഞ് പൂര്‍ണ വലിപ്പത്തിലും റസൊല്യൂഷനിലും കിട്ടുന്നില്ലല്ലോ. എന്തായാലും ഈ മാര്‍ഗവും മറ്റൊരു പോസ്റ്റായി കൊടുത്തേക്കാം. നന്ദി.

ശ്രദ്ധേയന്‍ | shradheyan said...

അച്ചായന്‍ പറഞ്ഞ വഴി കുഴപ്പമില്ലല്ലോ.
ഞാന്‍ നോക്കി.

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls