Monday, March 8, 2010

വാര്‍ത്താക്കുറിപ്പ് തയാറാക്കുന്നത് എങ്ങനെ?

മാധ്യമങ്ങളില്‍ വാര്‍ത്തയായി വരേണ്ട വിവരത്തിന്‍റെ കയ്യെഴുത്ത്, അല്ലെങ്കില്‍ പ്രിന്‍റ് ഔട്ടിനാണ് വാര്‍ത്താക്കുറിപ്പ് എന്നു പറയുന്നത്. പത്രപ്രവര്‍ത്തകര്‍ക്ക് അധികം തിരുത്തലിന് ഇടനല്‍കാത്തവിധം ഇത് തയാറാക്കുന്നതാണ് ഉത്തമം.





1.സംഘടനകള്‍ തങ്ങളുടെ ലെറ്റര്‍ഹെഡില്‍തന്നെ വാര്‍ത്താക്കുറിപ്പ് ഇറക്കുന്നതാണ് അഭികാമ്യം. പ്രധാന ഭാരവാഹികളുടെ കയ്യൊപ്പും ഫോണ്‍ നന്പരും വാര്‍ത്താക്കുറിപ്പില്‍ ഉണ്ടായിരിക്കണം.


2. വാര്‍ത്താക്കുറിപ്പ് വ്യക്തികളുടേതാണെങ്കില്‍ വ്യക്തമായ മേല്‍വിലാസവും നന്പരും കയ്യൊപ്പും ഉണ്ടായിരിക്കണം.


3. വാര്‍ത്ത എഴുതുന്നതിന്‍റെ അടിസ്ഥാന പ്രമാണം തന്നെ വാര്‍ത്താക്കുറിപ്പിനും ആധാരമാക്കാം. അതായത്, ആദ്യവരിയില്‍ അല്ലെങ്കില്‍ പാരഗ്രാഫില്‍തന്നെ വാര്‍ത്തയുടെ അന്തസത്ത വ്യക്തമാക്കുക. എന്നുവച്ചാല്‍ ആര്, എന്ത്, എപ്പോള്‍, എവിടെ, എന്തുകൊണ്ട്, എങ്ങനെ എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഈ ഭാഗത്ത് ഉണ്ടായിരിക്കണം.


4.വാര്‍ത്താക്കുറിപ്പ് തയാറാക്കിയശേഷം അവ്യക്തതയില്ലെന്ന് സ്ഥിരീകരിക്കാന്‍ രണ്ടുവട്ടം വായിക്കുക.


5. കയ്യെഴുത്തു പ്രതിവായിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാകുന്നതിനാല്‍ വാര്‍ത്ത ഡി.ടി.പി ചെയ്ത് പ്രിന്‍റൗണ്ട് മാധ്യമങ്ങള്‍ക്ക് നല്‍കുന്നതായിരിക്കും ഉത്തമം.

1 comments:

. said...

സംഘടനകള്‍ തങ്ങളുടെ ലെറ്റര്‍ഹെഡില്‍തന്നെ വാര്‍ത്താക്കുറിപ്പ് ഇറക്കുന്നതാണ് അഭികാമ്യം. പ്രധാന ഭാരവാഹികളുടെ കയ്യൊപ്പും ഫോണ്‍ നന്പരും വാര്‍ത്താക്കുറിപ്പില്‍ ഉണ്ടായിരിക്കണം.

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls