Tuesday, March 2, 2010

ജിമെയിലില്‍ ഈ-മെയില്‍ വിലാസം ഉണ്ടാക്കുന്നത് എങ്ങനെ?



ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള ഏറെ ജനപ്രിയമായ വെബ്മെയില്‍ സേവനവിഭാഗമാണ് ജിമെയില്‍. ഗൂഗിള്‍ മെയില്‍ എന്നാണ് ഔദ്യോഗിക നാമം. ജീമെയിലില്‍ വിലാസമുണ്ടാക്കിയാല്‍ ഗൂഗിളിന്‍റെ മറ്റു സേവനങ്ങള്‍ക്കും ഇതേ വിലാസം മതിയാകും. വിലാസം ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

1.http://gmail.com എന്ന് ടൈപ്പ് ചെയ്യുക. അപ്പോള്‍ ജെമെയില്‍ ഹോംപേജ് തുറന്നുവരും

2. വലതുവശത്തെ രണ്ടാമത്തെ ബോക്സില്‍
എന്ന് എഴുതിയിരിക്കുന്നിടത്ത് ക്ലിക്ക്ചെയ്യുക.


3. തുടര്‍ന്നു വരുന്ന പേജില്‍ പേര്, ഇഷ്ടമുള്ള ലോഗ് ഇന്‍ നെയിം പാസ് വേഡ് തുടങ്ങിയ വിവരങ്ങള്‍ നല്‍കുക. ലോഗ് ഇന്‍ നെയിം അടിച്ചശേഷം തൊട്ടു താഴെ കാണുന്ന check availability എന്ന ബോക്സില്‍ ക്ലിക്ക് ചെയ്താല്‍ ഈ യൂസര്‍ നെയിം മറ്റാരെങ്കിലും സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിയാനാകും.

4. തുടര്‍ന്ന് പാസ് വേഡ് തെരഞ്ഞെടുക്കാം. പാസ് വേഡ് രണ്ടു തവണ ടൈപ്പ്ചെയ്യണം. ഇത് എട്ട് അക്ഷരങ്ങളില്‍ കുറയാന്‍ പാടില്ല.


5. ഗൂഗിള്‍ ഹോംപേജ് (ഇന്‍റര്‍നെറ്റ് ബ്രൗസര്‍ തുറക്കുന്പോള്‍ ആദ്യം കിട്ടുന്ന പേജ്) ആക്കിമാറ്റാനും ഇവിടെ സൗകര്യമുണ്ട്.


6. അടുത്ത കോളത്തില്‍ ഇഷ്ടമുള്ള സുരക്ഷാ ചോദ്യം തെരഞ്ഞെടുത്ത് ഉത്തരം നല്‍കാം. ഭാവിയില്‍ പാസ് വേഡ് മറന്നാല്‍ ഉണ്ടാകാവുന്ന പ്രതിസന്ധി ഒഴിവാക്കാനാണ് ഈ സംവിധാനം


7. പാസ് വേഡ് മറക്കുന്നത് ഉള്‍പ്പെടെ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഉപയോക്താവിന്‍റെ മറ്റൊരു ഈമെയില്‍ വിലാസം അടുത്ത ബോക്സില്‍ നല്‍കാം

8. രാജ്യം തെരഞ്ഞെടുത്തശേഷം വേഡ് വേരിഫിക്കേഷന്‍ ബോക്സില്‍ പുറത്തു കാണുന്ന അക്ഷരങ്ങള്‍ അതേപടി ടൈപ്പ് ചെയ്യുക.


9. അവസാനമായി വ്യവസ്ഥകള്‍ വായിച്ചുനോക്കി 'I accept' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ജീമെയില്‍ വിലാസം തയാര്‍.

1 comments:

. said...

ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള ഏറെ ജനപ്രിയമായ വെബ്മെയില്‍ സേവനവിഭാഗമാണ് ജിമെയില്‍. ഗൂഗിള്‍ മെയില്‍ എന്നാണ് ഔദ്യോഗിക നാമം. ജീമെയിലില്‍ വിലാസമുണ്ടാക്കിയാല്‍ ഗൂഗിളിന്‍റെ മറ്റു സേവനങ്ങള്‍ക്കും ഇതേ വിലാസം മതിയാകും. വിലാസം ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls