ഹിന്ദുമതാചാരപ്രകാരം നടന്ന വിവാഹങ്ങള്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഗ്രാമപഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
1.ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്.
2. വെള്ളക്കടലാസില്‍ എഴുതിത്തയാറാക്കിയ അപേക്ഷയില്‍ അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാന്പ് ഒട്ടിക്കണം.
3. പൂരിപ്പിച്ച നിര്‍ദിഷ്ട ഫോറത്തിലുള്ള വിവാഹ റിപ്പോര്‍ട്ട്, വയസു തെളിയിക്കുന്നതിനുള്ള രേഖകള്‍, വിവാഹം നടന്നതിന്‍റെ തെളിവായി സമൂദായത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയും ഇതോടൊപ്പം ഹാജരാക്കണം.
4. വധൂവരന്‍മാരും രണ്ടു സാക്ഷികളും നേരിട്ട് ഹാജരാകണം
5. പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന വിവാഹങ്ങള്‍ മാത്രമേ ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ.
6. രജിസ്ട്രേഷന്‍ വൈകിയാല്‍ പിഴ ഈടാക്കുന്നതല്ല.
7. അപേക്ഷ നല്‍കുന്ന ദിവസം തന്നെ വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.
2 comments:
ഹിന്ദുമതാചാരപ്രകാരം നടന്ന വിവാഹങ്ങള്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഗ്രാമപഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.
Post a Comment