കേരള ബാസ്ക്കറ്റ് ബോള്‍ അസോസിയേഷന്‍റെ ഏതെങ്കിലും ജില്ലാ ഘടകത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ക്ലബുകള്‍ക്കോ ടീമുകള്‍ക്കോ മാത്രമാണ് ഔദ്യോഗികമായി അഖിലകേരളാ ടൂര്‍ണമെന്‍റ് നടത്താന്‍ കഴിയുക.അതിന് ചെയ്യേണ്ട അടിസ്ഥാന ക്രമീകരണങ്ങള്‍:
1. ടൂര്‍ണമെന്‍റ് നടത്താന്‍ സൗകര്യപ്രദമായ ഷെഡ്യൂള്‍ നിശ്ചയിക്കുക. പ്രധാന ടീമുകള്‍ക്ക് അസൗകര്യമില്ലാത്ത സമയമായിരിക്കണം ഇത്.
2. ഈ ഷെഡ്യൂള്‍ ഉള്‍പ്പെടെയുള്ള അപേക്ഷ കേരളാ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന് സമര്‍പ്പിച്ച് അനുമതി വാങ്ങുക. അപേക്ഷയുടെ പകര്‍പ്പ് ബന്ധപ്പെട്ട ജില്ലാ അസോസിയേഷനും നല്‍കുക.
3. അപേക്ഷയ്ക്കൊപ്പം നിശ്ചിത തുകയും നല്‍കേണ്ടതുണ്ട്.
4. ടൂര്‍ണമെന്‍റില്‍ പങ്കെടുപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ടീമുകളെ ഒന്നര മാസം മുന്പെങ്കിലും രേഖാമൂലം ക്ഷണിക്കുക.
5. മത്സരത്തിന്‍റെ വിശദാംശങ്ങളും നിബന്ധനകളും ക്ഷണപത്രത്തിനൊപ്പം നല്‍കുക.
6. കഴിയുമെങ്കില്‍ ടീമുകളുടെ സമ്മതപത്രം രേഖാമൂലം വാങ്ങുക.ഏതെങ്കിലും ടീം മത്സരത്തിന്എത്താതിരുന്നാല്‍ അസോയിഷനില്‍ പരാതി നല്‍കണമെങ്കില്‍ ഈ സമ്മതപത്രം അനിവാര്യമാണ്.
7. ടൂര്‍ണമെന്‍റിനു മുന്പുതന്നെ ടീമംഗങ്ങളുടെ ലിസ്റ്റ് വാങ്ങുക.
8. മത്സര വേദിയില്‍ ആവശ്യമായ ഇരിപ്പിട ക്രമീകരണങ്ങളും മറ്റും ഏര്‍പ്പെടുത്തുക.
9. മത്സരച്ചെലവിനുള്ള പണം സ്പോണ്‍സര്‍ഷിപ്പ്, സംഭാവന, പരസ്യം, പാസ് വില്‍പ്പന തുടങ്ങിയ മാര്‍ഗങ്ങളിലൂടെ സമാഹരിക്കാം.
10. മത്സരം നിയന്ത്രിക്കുന്നതിനുള്ള റഫറിമാരെ ക്ഷണിക്കുക. ഒരു മത്സരത്തിന് മൂന്നു റഫറിമാര്‍ ഉണ്ടാവണമെന്നാണ് പുതിയ നിയമം. എങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിന് സാധ്യതിയില്ലാത്ത മത്സരങ്ങളില്‍ രണ്ടു റഫറിമാര്‍ മതിയാകും.
11. ബന്ധപ്പെട്ട അധികൃതരില്‍നിന്ന് ആവശ്യമായ അനുമതികള്‍(മൈക്ക് ഉപയോഗിക്കുന്നതിനും മറ്റും) വാങ്ങുക.
12. ടീമുകളുടെ താമസത്തിനും ആവശ്യമെങ്കില്‍ യത്രയ്ക്കും വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുക.
13. ഓരോ മത്സരത്തിനും മുന്നോടിയായി ടീമംഗങ്ങളുടെയും മത്സരം നിയന്ത്രിക്കുന്നവരുടെയും പേരുവിവരം അനൗണ്‍സ് ചെയ്യുക.
14. മത്സരത്തിന്റെ ഇടവേളയില്‍ സ്കോര്‍ നില അനൗണ്‍സ് ചെയ്യുക.
15. മത്സരം കഴിഞ്ഞാലുടന്‍തന്നെ ഫലവും ടോപ് സ്കോററെയും പ്രഖ്യാപിക്കുക.
1 comments:
കേരള ബാസ്ക്കറ്റ് ബോള്‍ അസോസിയേഷന്‍റെ ഏതെങ്കിലും ജില്ലാ ഘടകത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ക്ലബുകള്‍ക്കോ ടീമുകള്‍ക്കോ മാത്രമാണ് ഔദ്യോഗികമായി അഖിലകേരളാ ടൂര്‍ണമെന്‍റ് നടത്താന്‍ കഴിയുക.
Post a Comment