ഗ്രാമപഞ്ചായത്തില്‍ ജനനമോ മരണമോ രജിസ്റ്റര്‍ ചെയ്‌തിട്ടില്ല എന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റിനുവേണ്ടി പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. ഇവിടെ നല്‍കിയിയിരിക്കുന്ന വ്യവസ്ഥകള്‍ കാലാനുസൃതമായി മാറ്റങ്ങള്‍ക്ക് വിധേയമാണ്.
1. അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച നിര്‍ദിഷ്‌ട മാതൃകയിലുള്ള അപേക്ഷയാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
2. റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്, എസ്.എസ്.എല്‍.സി ബുക്കിന്റെ പകര്‍പ്പ്, മാതാപിതാക്കളുടെ വിലാസം തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കണം.
3. തെരച്ചില്‍ ഫീസ് ഒരു വര്‍ഷത്തേക്ക് രണ്ടു രൂപയും സര്‍ട്ടിഫിക്കറ്റ് ഫീസ് അഞ്ചു രൂപയും അടയ്‌ക്കണം
4. അപേക്ഷ നല്‍കി അഞ്ചു പ്രവൃത്തി ദിവസത്തിനുള്ളില്‍ സര്‍ട്ടഫിക്കറ്റ് ലഭിക്കുന്നതാണ്.
1 comments:
ഗ്രാമപഞ്ചായത്തില്‍ ജനനമോ മരണമോ രജിസ്റ്റര്‍ ചെയ്‌തിട്ടില്ല എന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റിനുവേണ്ടി അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച നിര്‍ദിഷ്‌ട മാതൃകയിലുള്ള അപേക്ഷയാണ് ഉപയോഗിക്കേണ്ടത്.
Post a Comment