ഒരു കുട്ടി ജനിച്ചാല്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഭാവിയില്‍ പല സന്ദര്‍ഭങ്ങളിലും ജനന രജിസ്ട്രേഷന്‍റെ രേഖകള്‍ ആവശ്യമായി വരും. ഗ്രാമപഞ്ചായത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്യുന്നതിനു വേണ്ട കാര്യങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
1. പഞ്ചായത്തില്‍നിന്നും സൗജന്യമായി ലഭിക്കുന്ന ഫോറം പൂരിപ്പിച്ച് പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്.
2. കുട്ടി ജനിച്ച് 21 ദിവസത്തിനുള്ളില്‍ കുടുംബത്തിലെ ഏതെങ്കിലും മുതിര്‍ന്ന അംഗം ഫോം പൂരിപ്പിച്ച് നല്‍കണം.
3. പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന ജനനങ്ങള്‍ മാത്രമേ ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ.
4. 21 ദിവസം കഴിഞ്ഞ് 30 ദിവസംവരെ 2 രൂപ പിഴ അടക്കേണ്ടതാണ്.
5. അപേക്ഷ സമര്‍പ്പിക്കുന്ന ദിവസംതന്നെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
1 comments:
ഒരു കുട്ടി ജനിച്ചാല്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഭാവിയില്‍ പല സന്ദര്‍ഭങ്ങളിലും ജനന രജിസ്ട്രേഷന്‍റെ രേഖകള്‍ ആവശ്യമായി വരും.
Post a Comment