മീന്‍കറി പല രീതിയില്‍ തയാറാക്കാവുന്നതാണ്. മീനിന്‍റെയും ചേരുവകളുടെയും പാചകരീതിയുടെയും വ്യത്യാസമനുസരിച്ച് രൂചിയിലും വ്യത്യാസമുണ്ടാകും. കോട്ടയം മേഖലയില്‍ ഏറെ പ്രചാരമുള്ള കുടുംപുളിയിട്ട മീന്‍കറി തയാറാക്കുന്ന രീതിയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.
ആവശ്യമുള്ള സാധനങ്ങള്‍
മീന്‍-ഒരു കിലോ(കഷ്ണങ്ങളാക്കിയത്)ഇഞ്ചി ചെറുതായി അരിഞ്ഞത്- രണ്ടു സ്പൂണ്‍
മുളകുപൊടി-ആവശ്യത്തിന്
വെളുത്തുള്ളി-അഞ്ച് അല്ലി (രണ്ടായി മുറിച്ചത്)
കുടുംപുളി-അഞ്ചു കഷ്ണം(കഴുകിയത്)
കറിവേപ്പില-ഒരു തണ്ട്
ഉപ്പ്- ഒരു സ്പൂണ്‍
കടുക്-അര ടീ സ്പൂണ്‍.
പാചകരീതി
1. അരിഞ്ഞുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും വെളിച്ചെണ്ണയില്‍ വറുക്കുക.
2. അല്‍പ്പം വെളിച്ചെണ്ണകൂടി ചേര്‍ത്ത് അതില്‍ കടുകിട്ട് പൊട്ടിക്കുക.
3. മുളകുപൊടി ചേര്‍ത്ത് വഴറ്റുക
4.കടും ചുവപ്പ് മാറുന്പോള്‍ ഉപ്പും പുളിയും ചേര്‍ക്കുക.
5. തിളയ്ക്കുന്പോള്‍ അതിലേക്ക് മീന്‍ കഷ്ണങ്ങള്‍ ഇടുക. ആവശ്യമെങ്കില്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.
6. കറിവേപ്പില ഇട്ടശേഷം അല്‍പ്പം വെളിച്ചെണ്ണകൂടി ഒഴിക്കുക.
7. മീന്‍ തിളച്ചുവറ്റിയാല്‍ കറി തയാര്‍
8. ആവശ്യമെങ്കില്‍ കൂടുതല്‍ പുളി ചേര്‍ക്കാം.
---------------------------------------------------
തയാറാക്കിയത് -മേരിക്കുട്ടി ജോസഫ്
3 comments:
മീന്‍കറി പല രീതിയില്‍ തയാറാക്കാവുന്നതാണ്. മീനിന്‍റെയും ചേരുവകളുടെയും പാചകരീതിയുടെയും വ്യത്യാസമനുസരിച്ച് രൂചിയിലും വ്യത്യാസമുണ്ടാകും. കോട്ടയം മേഖലയില്‍ ഏറെ പ്രചാരമുള്ള കുടുംപുളിയിട്ട മീന്‍കറി തയാറാക്കുന്ന രീതിയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.
കൊള്ളാം
:)
Post a Comment