Sunday, March 7, 2010

യൂട്യൂബില്‍നിന്ന്‌ വീഡിയോ ഡൗണ്‍ലോഡ്‌ ചെയ്യുന്നത്‌ എങ്ങനെ?

യൂട്യൂബില്‍നിന്ന് വീഡിയോ സേവ്‌ ചെയ്‌ത്‌ സൂക്ഷിക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. http://www.youtubecatcher.com/  ആണ് ഇതില്‍ ഒന്ന്.  പല വെബ് സൈറ്റുകളിലും സമാനമായ രീതിയിലാണ് യൂട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്. യൂട്യൂബ് ക്യാച്ചറിലെ ഡൗണ്‍ ലോഡിംഗ് രീതി ചുവടെ.


1. ഡൗണ്‍ലോഡ് ചെയ്യേണ്ട യൂട്യൂബ് വിഡിയോയുടെ യു.ആര്‍.എല്‍ ആ പേജില്‍നിന്ന് കോപ്പി ചെയ്യുക. ഉദാഹരണത്തിന് ചിത്രത്തില്‍ കാണുന്ന യുട്യൂബ് വീഡിയോയുടെ യു.ആര്‍.എല്‍ മഞ്ഞ നിറത്തില്‍ മാര്‍ക്കു ചെയ്തിരിക്കുന്ന ബോക്സില്‍നിന്നാണ് കോപ്പി ചെയ്യേണ്ടത്.





2. തുടര്‍ന്ന് http://www.youtubecatcher.com/ എന്ന വെബ് സൈറ്റ് എടുക്കുക. യൂട്യൂബില്‍നിന്ന് കോപ്പി ചെയ്ത് യു.ആര്‍.എല്‍ ഈ സൈറ്റില്‍ Enter the URL of the page that contains the video to download (മഞ്ഞനിറത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്നു) എന്ന് എഴുതിയിരിക്കുന്നതിന് താഴെയുള്ള കോളത്തില്‍ പേസ്റ്റ് ചെയ്യുക.




3. തുടര്‍ന്ന് ഡൗണ്‍ലോഡ് വീഡിയോ എന്ന് എഴുതിയിരിക്കുന്നിടത്ത് ക്ലിക്ക് ചെയ്യുക. അപ്പോള്‍ തെളിയുന്ന പേജില്‍ Right-Click Here to Download Your Video (FLV format) എന്ന് എഴുതിയിരിക്കുന്നിടത്ത് മൗസ് റൈറ്റ്ക്ലിക്ക് ചെയ്ത് Save Taget as സെലക്ട് ചെയ്ത് ഇഷ്ടമുള്ള പേരുനല്‍കി എതെങ്കിലും ഫോള്‍ഡറിലേക്ക് ഫയല്‍ സേവ് ചെയ്യാം.


4. സാധാരണയായി എഫ്.എല്‍.വി ഫോര്‍മാറ്റിലാണ് ഫയല്‍ സേവ് ചെയ്യപ്പെടുക. എഫ്.എല്‍.വി പ്ലേയര്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഈ വീഡിയോ ഏതു സമയത്തും അനായാസം കാണാവുന്നതാണ്. എഫ്.എല്‍.വി പ്ലേയര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന പല വെബ് സൈറ്റുകളുമുണ്ട്.

2 comments:

. said...

യൂട്യൂബിലെ വിഡിയോകള്‍ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ സഹായിക്കുന്ന നിരവധി വെബ്‌സൈറ്റുകളുണ്ട്‌. അതില്‍ ഒന്നാണ്‌ http://www.youtubecatcher.com/ ഇതുള്‍പ്പെടെ പല വെബ് സൈറ്റുകളിലും സമാനമായ രീതിയിലാണ് യൂട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്.

ശ്രീ said...

Real Player ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ IE യില്‍ ഈ പരിപാടി വളരെ എളുപ്പം സാധിയ്ക്കും

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls