ദേശീയ വാര്‍ധക്യകാല പെന്‍ഷന് നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷയോടൊപ്പം പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. ഇവിടെ നല്‍യിരിക്കുന്ന നിബന്ധനകള്‍ കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമാണ്.
1. റേഷന്‍ കാര്‍ഡിന്‍റെ 1,2 പേജുകളുടെ കോപ്പിയും ഭൂസ്വത്തിന്‍റെ വിവരവും അപേക്ഷയ്ക്കൊപ്പമുണ്ടായിരിക്കണം.
2.അപേക്ഷകന്‍റെ പ്രായം 65 വയസിന് മുകളിലായിരിക്കണം
3. അപേക്ഷകന് /അപേക്ഷകയ്ക്ക് സ്വന്തമായി വരുമാനം ഉണ്ടായിരിക്കരുത്. ഭര്‍ത്താവിന് അല്ലെങ്കില്‍ ഭാര്യയ്ക്ക് വാര്‍ഷിക വരുമാനം 11000 രൂപയില്‍ കവിയാന്‍ പാടില്ല.
4. അപേക്ഷന്‍ കുറഞ്ഞത് മൂന്നു വര്‍ഷമായി തുടര്‍ച്ചയായി സംസ്ഥാനത്ത് താമസിച്ചുവരുന്നയാളായിരിക്കണം
5. അപേക്ഷകന്‍ അഗതിയായ വൃദ്ധന്‍ അല്ലെങ്കില്‍ വൃദ്ധ ആയിരിക്കണം. യാചകന്‍ ആയിരിക്കരുത്.
6. മറ്റു പെന്‍ഷനുകള്‍ സ്വീകരിക്കുന്നയാള്‍ ആകരുത്.
7.അപേക്ഷ സമര്‍പ്പിക്കാന്‍ ഫീസില്ല.
8. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത് അപേക്ഷകന് വിവരം നല്‍കുന്നതാണ്
1 comments:
ദേശീയ വാര്‍ധക്യകാല പെന്‍ഷന് നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷയോടൊപ്പം പ്രായം തെളിയിക്കുന്ന രേഖയും ഹാജരാക്കണം
Post a Comment