കോട്ടയം ജില്ലയുടെ ചില ഭാഗങ്ങളില്‍ ഏറെ പ്രചാരമുള്ള ഭക്ഷണ വിഭവമാണ് എല്ലും കപ്പയും. കപ്പയും ഇറച്ചിയും കലര്‍ത്തിയുണ്ടാക്കുന്ന കപ്പ ബിരിയാണി പല സ്ഥലങ്ങളിലും സുപരിചിതമാണെങ്കിലും ഇതില്‍നിന്നു വ്യത്യസ്തമായി കാളയുടെ ഇറച്ചിയോടുകൂടിയ എല്ലും കപ്പയും ചേര്‍ത്താണ് ഇത് തയാറാക്കുന്നത്. എല്ലിലെ മജ്ജ ഉരുകിച്ചേരുന്നത് കപ്പയ്ക്ക് വ്യത്യസ്തമായ രുചി നല്‍കുന്നു. കാളയുടെ വാരിയെല്ലാണ് ഇതിന് ഏറെ ഉത്തമം. എല്ലും കപ്പയും തയാറാക്കുന്ന രീതി ചുവടെ.
ആവശ്യമുള്ള സാധനങ്ങള്‍
കാളയുടെ എല്ല് ഇറച്ചിയോടു കൂടിയത് -ആവശ്യത്തിന്
പച്ചക്കപ്പ - ആവശ്യത്തിന്(ഉദാഹരണത്തിന് രണ്ടുകിലോ എല്ലിന് രണ്ടരക്കിലോ കപ്പ)ഉപ്പ്, കുരുമുളക്പൊടി, മല്ലിപ്പൊടി, ഇറച്ചിമസാല, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, തേങ്ങ, പച്ചമുളക്, ചുവന്നുള്ളി, മഞ്ഞള്‍പൊടി.
---------------------------------------
1. കഷ്ണങ്ങളായി മുറിച്ച് കഴുകിയ (ഇറച്ചിയോടു കൂടിയ)എല്ലിന്‍ കഷ്ണങ്ങളില്‍ ആവശ്യത്തിന് ഉപ്പ്, കുരുമുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്തിളക്കി അടുപ്പത്ത് വേവിച്ച് മാറ്റിവയ്ക്കുക.
2. കപ്പ സാധാരണ വേവിക്കാന്‍ തയാറാക്കുന്നതുപോലെ കൊത്തി പ്രത്യേകം വേവിക്കുക.
3. തേങ്ങ, പച്ചമുളക്, ഉള്ളി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് തയാറാക്കിയ അരപ്പ് കപ്പയില്‍ ചേര്‍ത്തിളക്കുക.
4. കപ്പയുടെ മുകളിലേക്ക് നേരത്തെ വേവിച്ചുവെച്ചിട്ടുള്ള എല്ല് ചേര്‍ക്കുക.
5. ആവശ്യത്തിന് മുളകുപൊടിയും മല്ലിപ്പൊടിയും ഇറച്ചിമസാലയും വിതറുക.
6. ഇനി നന്നായി ഇളക്കിയാല്‍ എല്ലും കപ്പയും റെഡി. ചൂടോടെ കഴിക്കുന്നതാണ് കൂടുതല്‍ രുചികരം
-----------------------------
വിവരങ്ങള്‍ക്ക് കടപ്പാട്-മേരിക്കുട്ടി ജോസഫ്
വിവരങ്ങള്‍ക്ക് കടപ്പാട്-മേരിക്കുട്ടി ജോസഫ്
1 comments:
കോട്ടയം ജില്ലയുടെ ചില ഭാഗങ്ങളില്‍ ഏറെ പ്രചാരമുള്ള ഭക്ഷ്യ വിഭവമാണ് എല്ലും കപ്പയും. കപ്പയും ഇറച്ചിയും കലര്‍ത്തിയുണ്ടാക്കുന്ന കപ്പ ബിരിയാണി പല സ്ഥലങ്ങളിലും സുപരിചിതമാണെങ്കിലും ഇതില്‍നിന്നു വ്യത്യസ്തമായി കാളയുടെ ഇറച്ചിയോടുകൂടിയ എല്ലും കപ്പയും ചേര്‍ത്താണ് ഇത് തയാറാക്കുന്നത്.
Post a Comment