അപേക്ഷ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് നല്‍കേണ്ടത്. ഇവിടെ നല്‍കിയിട്ടുള്ള വ്യവസ്ഥകള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാണ്.
1. അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പൊട്ടിച്ച നിര്‍ദിഷ്‌ട ഫോറത്തിലാണ് അപേക്ഷ നല്‍കേണ്ടത്.
2. ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വസ്‌തുവിന്റെ കരം അടച്ച രസീത്, വസ്‌തുവിന്റെ കൈവശാനുഭവ സാക്ഷ്യപത്രം, നിര്‍ദിഷ്‌ട കെട്ടിടത്തിന്റെ പ്ലാനും സൈറ്റ് പ്ലാനും നിശ്ചിത തോതില്‍ തയാറാക്കി ലൈസന്‍സി ഒപ്പിട്ടതിന്റെ മൂന്നു പകര്‍പ്പ് എന്നിവ അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം.
3. 60 ചതുരശ്ര മീറ്ററില്‍ കുറവുള്ള, താമസത്തിനുള്ള കെട്ടിടങ്ങള്‍ക്ക് സ്വന്തമായി വരച്ച് ഒപ്പിട്ട പ്ലാന്‍ സമര്‍പ്പിച്ചാല്‍ മതിയാകും.
4. അപേക്ഷയോടൊപ്പം മതിയായ പോസ്റ്റല്‍ സ്റ്റാമ്പ് പതിച്ച വലിപ്പത്തിലുള്ള കവറും സമര്‍പ്പിക്കണം.
5. അപേക്ഷ സര്‍പ്പിക്കുമ്പോള്‍ അപേക്ഷാ ഫീസ് അടയ്‌ക്കണം.
6. സ്ഥലപരിശോധനയ്‌ക്കുശേഷം ഗ്രാമപഞ്ചായത്തില്‍ പെര്‍മിറ്റ് ഫീസ് അടയ്‌ക്കണം.
7. അപേക്ഷ ഫോറത്തിന് 14 രൂപയും അപേക്ഷ ഫീസ് 20 രൂപയുമാണ്.
8. പെര്‍മിറ്റ് ഫീസ് 150 ചതുരശ്ര മീറ്റര്‍ വരെ ഒരു ചതുരശ്ര മീറ്ററിന് ഒന്നര രൂപയും 150 ചതുരശ്ര മീറ്ററിനു മുകളില്‍ ഒരു ചതുരശ്ര മീറ്ററിന് മൂന്നു രൂപയുമാണ്.
9.അപേക്ഷ നല്‍കി മുപ്പതു ദിവസത്തിനുള്ളില്‍ കെട്ടിട നിര്‍മാണത്തിന് അനുവാദം ലഭിക്കുന്നതാണ്.
1 comments:
60 ചതുരശ്ര മീറ്ററില്‍ കുറവുള്ള, താമസത്തിനുള്ള കെട്ടിടങ്ങള്‍ക്ക് സ്വന്തമായി വരച്ച് ഒപ്പിട്ട പ്ലാന്‍ സമര്‍പ്പിച്ചാല്‍ മതിയാകും.
Post a Comment