ചെറുനാരങ്ങാ പിഴിഞ്ഞുണ്ടാക്കുന്ന പാനീയമാണ് പൊതുവേ നാരങ്ങാവെള്ളം അഥവാ സര്‍ബത്ത് എന്നറിയപ്പെടുന്നത്. ഇത് പലരീതിയില്‍ പല അളവില്‍ തയാറാക്കാന്‍ കഴിയും. ഒരു ഗ്ലാസ് സാധാരണ നാരങ്ങാവെള്ളം തയാറാക്കുന്ന രീതിയാണ് ചുവടെ.
1. ആവശ്യത്തിന് പഞ്ചസ്സാര ഗ്ലാസില്‍ ഇടുക. അല്ലെങ്കില്‍ പഞ്ചസ്സാര പാനി ഗ്ലാസില്‍ ഒഴിക്കുക.
2. നാരങ്ങ രണ്ടായി മുറിച്ച് ഒരു മുറി(കൂടുതല്‍ കടുപ്പം വേണമെങ്കില്‍ രണ്ടു മുറിയും ഉപയോഗിക്കാം) കൈകൊണ്ടോ അല്ലെങ്കില്‍ പിഴിയുന്ന ഉപകരണംകൊണ്ടോ പിഴിഞ്ഞ് നീര് ഗ്ലാസില്‍ ഒഴിക്കുക.
3. മധുരത്തിന് പഞ്ചസ്സാരയാണ് ഇട്ടിരിക്കുന്നതെങ്കില്‍ നന്നായി ഇളക്കുക.
4. ഗ്ലാസ് നിറയുവോളം വെള്ളം ഒഴിക്കുക.
5. മധുരം വെള്ളത്തില്‍ നന്നായി ലയിക്കുവോളം ഇളക്കിയശേഷം കുടിക്കാം.
1 comments:
നന്ദി. ഇന്ന് വീട്ടില്‍ പോയിട്ട് ഈ പുതിയ പാനീയം പരീക്ഷിച്ചു നോക്കണം. :)
Post a Comment