കപ്പ കൃഷി വ്യാപകമായ മേഖലകളിലെല്ലാം മുന്‍പ് എറെ പ്രചാരണത്തിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങളിലൊന്നാണ് ഉണക്കക്കപ്പ വേവിച്ചത്. പച്ചക്കപ്പയുമായി താരതമ്യം ചെയ്യുന്പോള്‍ രുചി അല്‍പ്പം കുറവാണെങ്കിലും പ്രഭാത, സായാഹ്ന ഭക്ഷണമായി ഉണക്കപ്പ വേവിച്ചത് ഇന്നും ഉപയോഗിക്കുന്നുണ്ട്. തയാറാക്കുന്ന വിധം ചുവടെ.
1. ആവശ്യമുള്ളത്ര ഉണക്കപ്പ കുതിര്‍ക്കുന്നതിനായി തലേന്നു രാത്രി വെള്ളത്തിലിട്ടുവയ്ക്കുക.
2.ഈ കപ്പ രാവിലെ എടുത്ത് ഞരന്പും തൊലിയും മറ്റ് മാലിന്യങ്ങളും കളഞ്ഞ് വൃത്തിയാക്കി എടുക്കുക.
3.വെള്ളത്തിലിട്ട് അടുപ്പില്‍വെച്ച് ഉപ്പും ചേര്‍ത്ത് വേവിക്കുക.
4.വെള്ളം തിളച്ച് കുറെക്കഴിയുന്പോള്‍ കപ്പ വെന്തോ എന്ന് പരിശോധിക്കുക
5. വെന്തു എന്ന് ഉറപ്പായാല് വെള്ളം വാര്‍ത്തു കളയുക
6. തേങ്ങാ, പച്ചമുളക്, മഞ്ഞള്‍,ചുവന്നുള്ളി എന്നിവ ചേര്‍ത്ത് തയാറാക്കിയ അരപ്പിട്ട് ഇളക്കിയശേഷം പ്ലേറ്റുകളിലേക്ക് പകര്‍ന്ന് കഴിക്കാം.
-----------------------
വിവരങ്ങള്‍ക്ക് കടപ്പാട് -മേരിക്കുട്ടി ജോസഫ്
1 comments:
പച്ചക്കപ്പയുമായി താരതമ്യം ചെയ്യുന്പോള്‍ രുചി അല്‍പ്പം കുറവാണെങ്കിലും പ്രഭാത, സായാഹ്ന ഭക്ഷണമായി ഉണക്കപ്പ വേവിച്ചത് ഇന്നും ഉപയോഗിക്കുന്നുണ്ട്. തയാറാക്കുന്ന വിധം ചുവടെ.
Post a Comment