ലോകത്തിലുള്ള അനേക ലക്ഷം വിവരങ്ങളിലേക്ക് വാതായനം തുറക്കുന്ന ഇന്‍റര്‍നെറ്റിലെ അനേകം സെര്‍ച്ച് എന്‍ജിനുകളില്‍ ഒന്നാണ് ഗൂഗിള്‍ ഇന്‍കോര്‍പ്പറേറ്റിന്‍റെ ഉടമസ്ഥതയിലുള്ള ഗൂഗിള്‍ സേര്‍ച്ച്. ഓരോ ദിവസവും കോടിക്കണക്കിന് അന്വേഷണങ്ങളാണ് ഗൂഗിള്‍ സേര്‍ച്ചിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. വെബ്സൈറ്റുകള്‍, ചിത്രങ്ങള്‍, ഭൂപടങ്ങള്‍, വാര്‍ത്തകള്‍ തുടങ്ങി വിവിധയിനം തിരച്ചിലുകള്‍ക്ക് ഗൂഗിള്‍ അവസരമൊരുക്കുന്നു. ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് ഗൂഗിളില്‍ തിരച്ചില്‍ നടത്തുന്നത് എങ്ങനെയന്നു നോക്കാം.
1. പി.ടി. ഉഷയെക്കുറിച്ചാണ് നമുക്ക് അറിയേണ്ടതെന്ന് വിചാരിക്കുക. http://www.google.com ല്‍ പോകുക. അതായത് അഡ്രസ് ബാറില്‍ ഈ അഡ്രസ് ടൈപ്പ് ചെയ്യുക. അപ്പോള്‍ താഴെ കാണുന്നതുപോലെ ഒരു വെബ് പേജ് തെളിയും.
2. ഈ പേജിന്‍റെ ഏറ്റവും മുകളില്‍ ഇടതു വശത്തായി Web, Images, Maps, News, Orkut ,Books, Gmail ,more ▼ എന്നിങ്ങനെ എഴുതിയിരിക്കുന്നത് കാണാം. പി.ടി. ഉഷയെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ വെബ്സൈറ്റാണ് വേണ്ടതെങ്കില്‍ Web ക്ലിക്ക് ചെയ്യുക. ഉഷയുടെ ചിത്രങ്ങള്‍ മാത്രമാണ് കാണേണ്ടതെങ്കില്‍ Images ല്‍ ക്ലിക്ക് ചെയ്യുക. ഉഷയുമായി ബന്ധപ്പെട്ട ഭൂപടം, വാര്‍ത്തകള്‍ തുടങ്ങിയവയ്ക്ക് തുടര്‍ന്നുള്ള ഓപ്ഷനുകള്‍ ക്ലിക്ക് ചെയ്യാം. ഇതില്‍ ഏതെങ്കിലും ഒന്നു ക്ലിക്ക് ചെയ്തശേഷം ഗൂഗിള്‍ ഇന്നതിനു താഴ കാണുന്ന നീളമുള്ള ബോക്സില്‍ പി.ടി. ഉഷ എന്ന് ഇംഗ്ലീഷിലോ മലയാളത്തിലോ മറ്റേതെങ്കിലും ഭാഷയിലോ ടൈപ്പ് ചെയ്യുക. ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്താലാണ് കൂടുതല്‍ ഫലങ്ങള്‍ ലഭിക്കുക. തുടര്‍ന്ന് ഗൂഗിള്‍ സെര്‍ച്ച് എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്യുക.
3. ഉദാഹരണത്തിന് നമ്മള്‍ ഉഷയുടെ വിവരങ്ങള്‍ അടങ്ങിയ വെബ്സൈറ്റുകളാണ് തിരയുന്നതെന്നിരിക്കട്ടെ. താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിലേതുപോലെ ഇത്തരം വെബ്സൈറ്റുകളുടെ ഒരു നീണ്ട നിര പ്രത്യക്ഷപ്പെടും. ആവശ്യമുള്ള സൈറ്റിന്‍റെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അവിടേക്ക് പോകാം.
4. ആദ്യം കാണുന്ന പേജില്‍ തെളിയുന്ന ലിങ്കുകള്‍ പരിശോധിച്ചുകഴിഞ്ഞാല്‍ പേജിന്‍റെ ഏറ്റവുമടിയില്‍ കൊടുത്തിട്ടുള്ള പേജ് നന്പരിലോ Next എന്നതിലോ ക്ലിക്ക് ചെയ്ത് പേജ് ലിസ്റ്റുകള്‍ ഉള്‍പ്പെടുന്ന അടുത്ത ഗൂഗിള്‍ സെര്‍ച്ച് പേജിലേക്ക് പോകാം.
5. അന്വേഷണത്തിനായി ടൈപ്പ് ചെയ്യുന്ന വാക്കുകള്‍ പരമാവധി ലളിതമായിരിക്കാന്‍ ശ്രദ്ധിക്കുക.
6. ഏറ്റവും കുറച്ച് വാക്കുകളില്‍ ഒതുക്കി അന്വേഷണം നടത്തുക.
7. സെര്‍ച്ച് ചെയ്യുന്ന ഭാഷ തെരഞ്ഞെടുക്കാന്‍ സെര്‍ച്ച് ബോക്സിനു താഴെ ഓപ്ഷനുകളുണ്ട്.
1 comments:

Post a Comment