കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതു സംബന്ധിച്ച അപേക്ഷ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് നല്‍കേണ്ടത്. ഇവിടെ നല്‍കിയിരിക്കുന്ന വ്യവസ്ഥകള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാണ്.
1. വെള്ളപ്പേപ്പറില്‍ തയാറാക്കിയ അപേക്ഷ അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ചാണ് സമര്‍പ്പിക്കേണ്ടത്.
2. വസ്‌തു കൈമാറിയതു സംബന്ധിച്ച അസ്സല്‍ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വസ്‌തുവിന്റെ കരം അടച്ച രസീതിന്റെ പകര്‍പ്പ്, നിലവിലുള്ള ഉടമയുടെയും വാങ്ങിയയാളുടെയും സംയുക്ത അപേക്ഷ, വസ്‌തു ഉടമ മരിച്ചെങ്കില്‍ അനന്തരാവകാശി സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷക്കൊപ്പം ഹാജരാക്കണം.
3. അപേക്ഷയില്‍ കെട്ടിട നമ്പര്‍ വ്യക്തമായി കാണിച്ചിരിക്കണം
4. ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിന് അപേക്ഷാഫീസില്ല
5. അപേക്ഷ നല്‍കി 20 പ്രവൃത്തി ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കുന്നതാണ്
1 comments:
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതു സംബന്ധിച്ച അപേക്ഷ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് നല്‍കേണ്ടത്.
Post a Comment