ഏറെ രുചികരമായ കറികളിലൊന്നാണ് മാങ്ങാ പച്ചടി. സദ്യവട്ടങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഈ കറി തയാറാക്കുന്ന വിധമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.
ആവശ്യമുള്ള സാധനങ്ങള്‍
മാങ്ങ കൊത്തിയരിഞ്ഞത്-ആവശ്യത്തിന്
പച്ചമുളക്, ഉള്ളി(സവോള), കടുക്, കറിവേപ്പില, ഉപ്പ്, എണ്ണ, തേങ്ങാപ്പാല്‍/തേങ്ങയും കടുകും അരച്ചുചേര്‍ത്തത്.
1. പച്ചമുളകും(ഒരു മാങ്ങക്ക് മൂന്ന് എന്ന കണക്കില്‍) ചുവന്നുള്ളിയും(ഒരു മാങ്ങക്ക് അഞ്ച് എന്ന കണക്കില്‍), ഇഞ്ചിയും അരിയുക.
2. ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചശേഷം കറിവേപ്പിലയും ഇഞ്ചിയും പച്ചമുളകും ഉള്ളിയും ചേര്‍ത്ത് വഴറ്റി അല്‍പ്പനേരം അടച്ചുവയ്കക്കുക
3. വഴറ്റില്‍ ആവി കയറിയശേഷം അടപ്പ് മാറ്റി അരിഞ്ഞുവെച്ചിരിക്കുന്ന മാങ്ങ ചേര്‍ത്ത് ഇളക്കി ആവശ്യത്തിന് ഉപ്പുചേര്‍ത്ത് അടച്ചുവയ്ക്കുക.
4. ആവി കയറിയശേഷം തുറന്ന് ഇളക്കി,തേങ്ങാപ്പാലോ തേങ്ങയും കടുകും ചേര്‍ത്തരച്ച മിശ്രിതമോ ചേര്‍ത്താല്‍ പച്ചടി തയാര്‍
------------------------------
*തയാറാക്കിയത് -മേരിക്കുട്ടി ജോസഫ്
------------------------------
*തയാറാക്കിയത് -മേരിക്കുട്ടി ജോസഫ്
2 comments:
ഏറെ രുചികരമായ കറികളിലൊന്നാണ് മാങ്ങാ പച്ചടി. സദ്യവട്ടങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഈ കറി തയാറാക്കുന്ന വിധമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.
try cheyyaam, thank you for the recipe
Post a Comment