ഗ്രാമപ്പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടക്കുന്ന പൊതു വിവാഹങ്ങള്‍ 45 ദിവസത്തിനുള്ളില്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. വിശദാംശങ്ങള്‍ ചുവടെ.
1. പ്രായം തെളിയിക്കുന്നതിനായി എസ്.എസ്.എല്‍.സി. ബുക്ക്/പാസ്പോര്‍ട്ട്/സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയില്‍ ഏതിന്‍റെയെങ്കിലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം.
2.മേല്‍വിലാസം തെളിയ്കുക്കുന്ന രേഖയും വധുവിന്‍റെയും വരന്‍റെയും മൂന്നു വീതം പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും അപേക്ഷക്കൊപ്പം നല്‍കണം.
3. 45 ദിവസത്തിനുശേഷമാണ് രജിസ്ട്രേഷന്‍ നടത്തുന്നതെങ്കില്‍ എം.എല്‍.എയോ പഞ്ചായത്ത് അംഗമോ രണ്ടാം നന്പര്‍ ഫോറത്തില്‍ നല്‍കുന്ന കത്തും സമര്‍പ്പിക്കണം.
4. വിവാഹ ക്ഷണക്കത്ത്, മിന്നുകെട്ടിന്‍റെ ഫോട്ടോ, സമൂദായത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വിവാഹം നടന്ന ഓഡിറ്റോറിയത്തില്‍നിന്നുള്ള സര്‍ട്ടഫിക്കറ്റ് എന്നിവയാണ് ആവശ്യമായ മറ്റ് തെളിവുകള്‍.
5. വധൂവരന്‍മാര്‍ നേരിട്ട് ഹാജരാകണം.
6. രണ്ട് സാക്ഷികള്‍ ഉണ്ടാവണം.
7. രജിസ്ട്രേഷന്‍ ഫീസായി പത്തു രൂപയും സര്‍ട്ടഫിക്കറ്റ് ഫീസായി അഞ്ചു രൂപയും അടയ്ക്കണം.
8. വിവാഹശേഷം 45 ദിവസം കഴിഞ്ഞാണ് രജിസ്ട്രേഷന് അപേക്ഷിക്കുന്നതെങ്കില്‍ 240 രൂപ പിഴയടക്കണം. ഡി.ഡി.പിയുടെ അനുമതി വാങ്ങുകയും വേണം.
2 comments:
ഗ്രാമപ്പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടക്കുന്ന പൊതു വിവാഹങ്ങള്‍ 45 ദിവസത്തിനുള്ളില്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്.
aliya... register marriage kazikunathu engane nu kodi koduthal upkaram ayirinnu..........:)
Post a Comment