Wednesday, March 3, 2010

സാധാരണ നോക്കിയ ഫോണില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നത് എങ്ങനെ?

നോക്കിയ കന്പനിയുടെ ഭൂരിഭാഗം മൊബൈല്‍ ഫോണുകളിലും ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നതിനുള്ള സംവിധാനമുണ്ട്. ഫോണ്‍വിളികളും പുറത്തുനിന്നുള്ള ശബ്ദവും ഇങ്ങനെ റെക്കോര്‍ഡ് ചെയ്യാം.

1. ഫോണ്‍ ചെയ്യുന്പോള്‍ മറുഭാഗത്ത് ബെല്‍ അടിക്കുന്നതുമുല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യാനാകും. ബെല്‍ അടിക്കുന്പോഴോ സംഭാഷണം തുടങ്ങിയശേഷമോ റെക്കോര്‍ഡ് ചെയ്യണമെങ്കില്‍ സ്ക്രീനില്‍ താഴെ ഇടതുവശത്തായി ഓപ്ഷന്‍സ് എന്ന് എഴുതിയിരിക്കുന്നതിനു താഴെയുള്ള ബട്ടനില്‍ അമര്‍ത്ത് റെക്കോര്‍ഡിഗ് ഓപ്ഷന്‍ തെരഞ്ഞെടുക്കാം.


2. പുറത്തുനിന്നുള്ള ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ മെയിന്‍ മെനുവില്‍ പോയി മീഡിയ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് അതില്‍ വോയ്സ് റെക്കോര്‍ഡര്‍ തെരഞ്ഞെടുക്കുക. അപ്പോള്‍ റെക്കോര്‍ഡിംഗിനുള്ള സംവിധാനം സജ്ജമാകും.


3. തുടര്‍ന്ന് സെലക്ട് എന്നതിനു താഴെയുള്ള കീയില്‍ അമര്‍ത്തിയാല്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യപ്പെടും.

4. ചില ഫോണുകളില്‍ നിശ്ചിത സമയത്തേക്കു മാത്രമേ റെക്കോര്‍ഡിംഗുള്ളു. മറ്റു ചിലവയില്‍ ഫോണിന്‍റെ മെമ്മറി തീരുന്നതുവരെ തുടര്‍ച്ചയായി റെക്കോര്‍ഡ് ചെയ്യാം.


5. റെക്കോര്‍ഡ് ചെയ്ത കോളോ ശബ്ദമോ കേള്‍ക്കാന്‍ മെയിന്‍ മെനുവില്‍ ഗാലറി എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് അതില്‍ റെക്കോര്‍ഡിംഗ് തെരഞ്ഞെടുത്ത് അവിടെയെത്തി ബന്ധപ്പെട്ട ഫയല്‍ തെരഞ്ഞെടുത്ത് ക്ലിക്ക് ചെയ്താല്‍ മതിയാകും.

1 comments:

. said...

നോക്കിയ കന്പനിയുടെ ഭൂരിഭാഗം മൊബൈല്‍ ഫോണുകളിലും ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നതിനുള്ള സംവിധാനമുണ്ട്. ഫോണ്‍വിളികളും പുറത്തുനിന്നുള്ള ശബ്ദവും ഇങ്ങനെ റെക്കോര്‍ഡ് ചെയ്യാം.

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls