Wednesday, March 3, 2010

സീറോ മലബാര്‍ കത്തോലിക്കാ സഭയില്‍ മാമ്മോദീസ പരികര്‍മം ചെയ്യുന്നത് എങ്ങനെ?

മാമ്മോദീസ തൊട്ടിയില്‍ വിശുദ്ധ ജലത്താല്‍ വീണ്ടും ജനിച്ചാണ്‌ ഏതൊരു വ്യക്തിയും കത്തോലിക്കാസഭയില്‍ അംഗമാകന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ക്രിസ്തീയ പാരമ്പര്യമനുസരിച്ച്‌ കുഞ്ഞ്‌ ജനിച്ച്‌ എട്ടാം ദിവസമാണ്‌ മാമ്മോദീസ നല്‍കിയിരുന്നത്‌. അന്നേ ദിവസം കുട്ടിയുടെ പേരിടീല്‍ കര്‍മവും നടത്തിയിരുന്നു. വിശുദ്ധരുടെ പേരുകളാണ്‌ ഇതിനായി പരിഗണിച്ചിരുന്നത്‌. കുടുംബപാരമ്പര്യം നിലനിര്‍ത്തുവാനായി വല്യപ്പന്റെയോ വല്യമ്മയുടെയോ പേരാണ്‌ സാധാരണയായി നല്‍കിയിരുന്നത്‌. 
ഈ മഹനീയകര്‍മത്തില്‍ വിശ്വാസികളുടെ സജീവ പങ്കാളിത്തം അഭികാമ്യമാണെന്നും അതുകൊണ്ടുതന്നെ കഴിവതും ആഘോഷപൂര്‍വമായിത്തന്നെ പരികര്‍മ്മം ചെയ്യാന്‍ ശ്രമിക്കണമെന്നും സീറോമലബാര്‍ സഭ നിര്‍ദേശിക്കുന്നു. മാമ്മോദീസക്കായി ഒരുങ്ങുന്നതും അത് പരികര്‍മം ചെയ്യുന്നതും എങ്ങനെയെന്ന് ചുവടെ ചേര്‍ത്തിരിക്കുന്നു.

1. തീയതിയും സമയവും കാര്‍മികനെയും വികാരിയുമായി ആലോചിച്ച്‌ തീരുമാനിക്കുക.

2. കത്തോലിക്കാ വിശ്വാസജീവതം നയിക്കുന്നവരെ മാത്രമേ തലതൊട്ടപ്പനായും തലതൊട്ടമ്മയായും നിശ്ചയിക്കാവൂ.

3. അപേക്ഷാഫോറം പൂരിപ്പിച്ച്‌ കര്‍മം നടക്കുന്ന പള്ളിവികാരിയെ ഏല്‍പ്പിക്കുക.

4. കുഞ്ഞിന്‌ നല്‍കേണ്ട പേര്‌ നിശ്ചയിക്കുക.

5. കപ്യാരെയും മറ്റ്‌ ബന്ധപ്പെട്ടവരെയും വിവരം അറിയിക്കുക.

6. തലതൊട്ടപ്പനും തലതൊട്ടമ്മയും അവരുടെ ഇടവക വികാരിയുടെ സാക്ഷിപത്രം ഹാജരാക്കണം

7. കുഞ്ഞിനുള്ള ഉടുപ്പ്‌, തല തുടയ്‌ക്കുന്നതിനുള്ള തുണി, മുടി, തിരി തുടങ്ങിയവ കരുതുക.

8. പരികര്‍മ്മം ചെയ്യുമ്പോള്‍ എല്ലാവരും ഭക്തിപൂര്‍വ്വം സംബന്ധിക്കുക.

9. കുഞ്ഞിന്‍റെ മാതാപിതാക്കളും സഹോദരങ്ങളും ഈ സമയത്ത്‌ മറ്റ്‌ കാര്യങ്ങള്‍ക്ക്‌ പോകാതിരിക്കുക.

10. അവര്‍ കുമ്പസ്സാരിച്ച്‌ കുര്‍ബാന സ്വീകരിക്കുവാന്‍ ശ്രദ്ധിക്കുക.

11. പരിശുദ്ധ കുര്‍ബാന ഇല്ലെങ്കില്‍ തൊട്ടടുത്ത ദിവസം കുട്ടിക്ക്‌ കുര്‍ബാന നല്‍കാന്‍ ശ്രമിക്കുക.

12. കൂദാശാസ്വീകരണത്തിനുശേഷംമാമ്മാദീസാ രേഖയില്‍ വിവരങ്ങള്‍ കൃത്യമായി എഴുതുക.

13. കുട്ടിയുടെ ഇടവക വേറെയാണെങ്കില്‍ മാമ്മോദീസ നടത്തിയ ഇടവകയില്‍നിന്ന്‌ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി സ്വന്തം ഇടവക രേഖയില്‍ ചേര്‍ക്കുക.

14. പരിശുദ്ധ കുര്‍ബാന ഉണ്ടെങ്കില്‍ കുര്‍ബാന ചൊല്ലുന്ന വൈദികന്‌ കുര്‍ബാന ധര്‍മ്മം കൊടുക്കുക

3 comments:

. said...

മാമ്മോദീസ തൊട്ടിയില്‍ വിശുദ്ധ ജലത്താല്‍ വീണ്ടും ജനിച്ചാണ്‌ ഏതൊരു വ്യക്തിയും കത്തോലിക്കാസഭയില്‍ അംഗമാകന്നതെന്ന് വിശ്വസിക്കപ്പെടുന്നു. മാമ്മോദീസക്കായി ഒരുങ്ങുന്നതും അത് പരികര്‍മം ചെയ്യുന്നതും എങ്ങനെയെന്ന് ഇവിടെ ചേര്‍ത്തിരിക്കുന്നു

നിലാവ്‌ said...

തലതൊട്ടപ്പനും തലതൊട്ടമ്മയും, പിന്നീടെപ്പൊഴെങ്കിലും മതം മാറിയാൽ,അവർ തലതൊട്ടകുഞ്ഞ്‌ ക്രിസ്ത്യാനി അല്ലാതാകുമോ? ഒരു സംശയം.

. said...

കിടങ്ങൂരാൻ

താങ്കളുടെ ചോദ്യത്തിന് ഉത്തരം ഇല്ല എന്നാണ്

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls