കേരളത്തിലെ ഒട്ടുമുക്കാല്‍ കുടുംബങ്ങളിലെയും സാധാരണ വിഭവങ്ങളിലൊന്നാണ് ചമ്മന്തി. പല സ്ഥലങ്ങളിലും പല രീതിയിലാണ് ഇത് തയാറാക്കുന്നത്. ഇഞ്ചിയും കറിവേപ്പിലയും പുളിയും ചേര്‍ത്തു ചമ്മന്തി തയാറാക്കുന്ന രീതിയാണ് ഇവിടെ പറയുന്നത്. ഈ ചമ്മന്തി അരകല്ലില്‍ വെച്ചാണ് അരയ്ക്കേണ്ടത്.
ആവശ്യമുള്ള സാധനങ്ങള്‍
തേങ്ങ ചുരണ്ടിയത്, വറ്റല്‍ മുളക് വറുത്തത് അല്ലെങ്കില്‍ ചുട്ടത്, ചുവന്നുള്ളി, ഉപ്പ്, ഇഞ്ചി കറിവേപ്പില.
1. ആദ്യം ഇഞ്ചി അരകല്ലില്‍ വെച്ച് ചതയ്ക്കുക.
2. കറിവേപ്പിലയും ഉള്ളിയും ചേര്‍ത്ത് അരയ്ക്കുക.
3. മുളകും ഉപ്പുചേര്‍ത്ത തേങ്ങയും ചേര്‍ത്ത് അരയ്ക്കല്‍ തുടരുക.
4. നന്നായി അരച്ചശേഷം കല്ലില്‍നിന്ന് പാത്രത്തിലേക്ക് മാറ്റി ഉപയോഗിക്കാം.
--------------------------
വിവരങ്ങള്‍ക്ക് കടപ്പാട് -മേരിക്കുട്ടി ജോസഫ്
1 comments:
കേരളത്തിലെ ഒട്ടുമുക്കാല്‍ കുടുംബങ്ങളിലെയും സാധാരണ വിഭവങ്ങളിലൊന്നാണ് ചമ്മന്തി. പല സ്ഥലങ്ങളിലും പല രീതിയിലാണ് ഇത് തയാറാക്കുന്നത്. ഇഞ്ചിയും കറിവേപ്പിലയും പുളിയും ചേര്‍ത്തു ചമ്മന്തി തയാറാക്കുന്ന രീതിയാണ് ഇവിടെ പറയുന്നത്
Post a Comment