ഗ്രാമപഞ്ചായത്തില്‍ ജനനം/മരണം താമസിച്ച് രജിസ്റ്റര്‍ ചെയ്യുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. ഇവിടെ നല്‍കിയിരിക്കുന്ന വ്യവസ്ഥകള്‍ കാലാനുസൃതമായി മാറ്റങ്ങള്‍ക്ക് വിധേയമാണ്.
1. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ രജിസ്‌ട്രേഷന്‍ താമസിച്ചതിനുള്ള കാരണം അതില്‍ വ്യക്തമാക്കിയിരിക്കണം.
2. അപേക്ഷന്‍ ഗസറ്റഡ് ഓഫീസറുടെ സാന്നിധ്യത്തില്‍ ഒപ്പിച്ച സത്യവാങ്‌മൂലം, ജനന/മരണ റിപ്പോര്‍ട്ടിന്റെ രണ്ടു പകര്‍പ്പുകള്‍, ജനനം/മരണം രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെന്ന സര്‍ട്ടഫിക്കറ്റ്, നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്‌മൂലം എന്നിവ അപേക്ഷക്കൊപ്പം ഹാജരാക്കണം.
3.മുപ്പതു ദിവസത്തിനുമേല്‍ ഒരു വര്‍ഷം വരെ അഞ്ചു രൂപയും ഒരു വര്‍ഷത്തിനുമേല്‍ വൈകിയ രജിസ്‌ട്രേഷന് പത്തു രൂപയുമാണ് ഫീസ്.
4. മുപ്പതു ദിവസം മുതല്‍ ഒരു വര്‍ഷം വരെ വൈകിയ അപേക്ഷകളില്‍ ജില്ലാ ജനനമരണ രജിസ്‌ട്രാറില്‍നിന്ന് അനുമതി കിട്ടുന്ന മുറയ്‌ക്കാണ് സര്‍ട്ടഫിക്കറ്റ് നല്‍കുന്നത്.
5. ഒരു വര്‍ഷത്തിനുമേല്‍ വൈകിയ അപേക്ഷകളില്‍ ജില്ലാ സബ്‌ഡിവിഷനണല്‍ മജിസ്‌ട്രേറ്റില്‍നിന്ന് അനുവാദം കിട്ടുന്ന മുറയ്‌ക്കാണ് സര്‍ട്ടഫിക്കറ്റ് നല്‍കുന്നത്.
2 comments:
ഗ്രാമപഞ്ചായത്തില്‍ ജനനം/മരണം താമസിച്ച് രജിസ്റ്റര്‍ ചെയ്യുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്.
ജനനം നടന്ന ഹോസ്പിറ്റൽ നിലകൊള്ളുന്ന പഞ്ചായത്തിൽ ആണോ അതോ സ്വന്തം പഞ്ചായത്തിൽ ആണോ രജിസ്റ്റർ ചെയ്യേണ്ടത്
Post a Comment